തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ഷാരൂഖ് ഖാൻ. മകൾ സുഹാന ഖാൻ, മാനേജർ പൂജ ദദ്ലാനി, നയൻതാര, ഭർത്താവും സിനിമാ നിർമ്മാതാവുമായ വിഘ്നേഷ് ശിവൻ എന്നിവരും ഷാരൂഖിനൊപ്പം എത്തിയിരുന്നു. ഇന്ന് പുലർച്ചെയാണ് ഇവർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. അറ്റ്‌ലിയുടെ സംവിധാനത്തിൽ ഷാരൂഖ് നായകനാകുന്ന ‘ജവാൻ’ സിനിമയുടെ റിലീസിന് മുന്നോടിയായാണ് താരത്തിന്റെ ക്ഷേത്ര ദർശനം. ഏഴാം തിയതിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
‘പഠാൻ’ സിനിമയ്ക്ക് ശേഷം ശേഷം ഷാരൂഖ് ഖാൻ വീണ്ടും നായകനാകുന്ന ചിത്രമാണിത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് മികച്ച രീതിയിലാണ് മുന്നേറുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച വൈഷ്‌ണോ ദേവി ക്ഷേത്രത്തിലും ഷാരൂഖ് ദർശനം നടത്തിയിരുന്നു. തിരുപ്പതി ക്ഷേത്രത്തിൽ ഷാരൂഖ് എത്തുന്നതിന്റെ വീഡിയോകളടക്കം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിജയ് സേതുപതി, നയൻതാര, സന്യ മൽഹോത്ര, പ്രിയാമണി എന്നിവരാണ് ജവാനിലെ മറ്റ് അഭിനേതാക്കൾ. ദീപിക പദുക്കോണും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജവാനിൽ ഡബിൾ റോളിലാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത് പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഔറംഗബാദ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Discussion about this post