മഞ്ചേശ്വരം: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ് മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. മുസ്ലീം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം അബ്ദുറഹ്മാനാണ് അറസ്റ്റിലായത്. മഞ്ചേശ്വരം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ പി. അനൂപിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. അക്രമി സംഘത്തിലുണ്ടായിരുന്ന അഫ്സൽ, റഷീദ്, സത്താർ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
ഉപ്പള ഹിദായത്ത് നഗറിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പട്രോളിംഗിനിടെ അഞ്ചംഗ സംഘം എസ്ഐയെ ആക്രമിക്കുകയായിരുന്നു. രാത്രിയിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ചോദ്യം ചെയ്തപ്പോൾ മുസ്ലീം ലീഗ് നേതാവ് പോലീസിനെ ആക്രമിക്കുകയായിരുന്നു. പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിന് പിന്നാലെയാണ് സംഭവം.
പിന്നാലെ പോലീസുമായി ഇയാൾ വാക്കുതർക്കത്തിലേർപ്പെട്ട ശേഷമാണ് ആക്രമിച്ചത്. ആക്രമണത്തിൽ എസ്ഐയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. ഉടനെ തന്നെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയും ചെയ്തു. ഇവർ സഞ്ചരിച്ച ഒരു കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post