ന്യൂഡൽഹി: ഭാരതം എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ വാദങ്ങൾക്കെതിരെ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ‘ഇന്ത്യ എന്നാൽ ഭാരതമാണ്. അത് ഭരണഘടനയിലുണ്ട്. ഈ രാജ്യത്തിന്റെ ഭരണഘടന വായിക്കുവാൻ എല്ലാവരേയും ക്ഷണിക്കുകയാണ്. ജി20 അത്താഴവിരുന്നിന് ക്ഷണിച്ചു കൊണ്ടുള്ള കത്തിൽ രാഷ്ട്രപതി ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
‘ ഇത് നേരത്തെ തന്നെ സംഭവിക്കേണ്ടതായിരുന്നു. മനസിന് ഇപ്പോൾ വലിയ സന്തോഷം തോന്നുന്നു. ഭാരതത്തിനാണ് നമ്മുടെ രാഷ്ട്രപതി പ്രാധാന്യം നൽകിയത്. കൊളോണിയൽ ചിന്താഗതിയിൽ നിന്ന് പുറത്തു കടക്കുന്ന പ്രസ്താവനയാണിത്. ഭാരതം എന്ന് പറയുന്നത് നമ്മുടെ ഭരണഘടനയിലും പ്രതിഫലിക്കുന്ന കാര്യമാണെന്നും” അദ്ദേഹം പറയുന്നു.









