മുംബൈ: നടി നവ്യാ നായരുമായി ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ഇഡി. സച്ചിൻ സാവന്തിന്റെ പെൺ സുഹൃത്ത് ( ഗേൾ ഫ്രണ്ട് ) ആണ് നവ്യാ നായർ എന്നാണ് ഇഡിയുടെ കണ്ടെത്തൽ. അനധികൃത സ്വത്ത് സമ്പാദന കേസിൽ സച്ചിൻ സാവന്തിനെതിരെ ഇഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
സച്ചിൻ സാവന്ത് 1.75 ലക്ഷം രൂപയുടെ സ്വർണക്കൊലുസ് നവ്യ നായർക്ക് സച്ചിൻ സാവന്ത് സമ്മാനിച്ചിട്ടുണ്ട്. ഇതിന് പുറമേ നവ്യ നായരെ കാണാനായി സ്ഥിരമായി സച്ചിൻ മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് വരാറുണ്ട്. ഇത്തരത്തിൽ ഒരിക്കൽ നടത്തിയ സന്ദർശനത്തിനിടെയായിരുന്നു സ്വർണ കൊലുസ് നൽകിയത്. ഡ്രൈവറാണ് ഇക്കാര്യങ്ങൾ പറഞ്ഞതെന്നും കുറ്റപത്രത്തിൽ ഉണ്ട്.
അനധികൃതമായി സമ്പാദിച്ച പണമെല്ലാം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കമ്പനികളിലാണ് സാവന്ത് നിക്ഷേപിച്ചിരുന്നത്. ജോലിക്കാർക്കുള്ള ശമ്പളം എന്ന നിലയിലായിരുന്നു ഈ നിക്ഷേപങ്ങൾ എന്നും കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഈ കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും സ്വത്തുക്കൾക്ക് എല്ലാം വ്യക്തമായ കണക്കുകൾ ഉണ്ടെന്നും സച്ചിൻ സാവന്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
4. 11 കോടി രൂപയുടെ അനധികൃത സ്വത്ത് സച്ചിൻ സാവന്തിന് ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിൽ രണ്ടര കോടി രൂപ കുടുംബത്തിന്റെ പേരിലാണ്. ഡ്രൈവറുടെ പേരിലും ഇയാൾ ബിനാമി ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
Discussion about this post