മുംബൈ: ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വിവാദങ്ങളും ഉയരുന്നതിനിടെ വിഷയത്തില്‍ അനുകൂല പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്. ആത്മീയ നേതാവായ സദ്ഗുരുവിന്റെ ഒരു വീഡിയോയും പങ്കുവച്ചാണ് കങ്കണ രാജ്യത്തിന്റെ പേര് മാറ്റത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ കീഴടക്കി ഭരിച്ചിരുന്ന അധിനിവേശ ശക്തികള്‍ നല്‍കിയ പേര് സ്വീകരിച്ചത് തെറ്റാണെന്നും അത് നമ്മുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതാണെന്നുമാണ് സദ്ഗുരു വീഡിയോയില്‍ പറയുന്നത്. ഇത് വീണ്ടും പങ്ക് വച്ചാണ് കങ്കണ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
“പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ എന്റെ ഗുരു പറഞ്ഞു, ഞാന്‍ ആരുമല്ല. അദ്ദേഹത്തിന്റെ കാലിലെ വെറും പൊടി മണ്ണ് മാത്രമാണ്. അദ്ദേഹം കൈലാസ യാത്രയിലാണ്. അദ്ദേഹത്തിന് ഇതുവരെ ഇവിടെ നടക്കുന്ന പേര് മാറ്റ ചര്‍ച്ചകളെ പറ്റി അറിയില്ല. പക്ഷേ രാജ്യത്തിന്റെ പേരിലുണ്ടാകുന്ന ഈ ശ്രദ്ധേയമായ മാറ്റം അദ്ദേഹത്തെ സന്തോഷത്താല്‍ കണ്ണീരണിയിക്കും. അദ്ദേഹം മടങ്ങിവരും ഇന്ത്യയിലേക്കല്ല, തന്റെ പ്രിയപ്പെട്ട ഭാരതത്തിലേക്ക്”, കങ്കണ കുറിച്ചു.
https://twitter.com/KanganaTeam/status/1699087717232263513?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1699087717232263513%7Ctwgr%5E4439dcade077b01f3db22aae2ff0e942a8d7fc28%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fkangana-ranaut-urges-government-to-rename-the-country-sadguru-1.8880944
ജി-20 ഉച്ചകോടിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നെഴുതിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു എന്ന മട്ടില്‍ വിവാദങ്ങള്‍ ആരംഭിച്ചത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാന്‍ പ്രമേയം കൊണ്ടുവരുമെന്നാണ് അഭ്യൂഹം.
അതേസമയം വിഷയത്തില്‍ സിനിമ-കായിക താരങ്ങള്‍ ഉള്‍പ്പടെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പ്രതികരിച്ചു. നടന്‍ അമിതാഭ് ബച്ചന്‍, മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് എന്നിവര്‍ പേര് മാറ്റുന്നതിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പേരുമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നവ കിംവദന്തികളാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. ഭാരത് എന്ന വാക്കിനെ എതിര്‍ക്കുന്നവരുടെ മാനസികാവസ്ഥയാണ് പുറത്തുവരുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു.
Discussion about this post