നേപ്യിഡോ : മ്യാന്‍മാറില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് രാവിലെ പ്രാദേശിക സമയം 10.29 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ 25 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം. ഓഗസ്റ്റ് 21 നായിരുന്നു മ്യാന്‍മാറില്‍ അവസാനമായി ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്.








