മുംബൈ: ബോളിവുഡ് താരസുന്ദരി ആലിയഭട്ടിന്റെ കമ്പനി പൊന്നും വില കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി. എഡ് എ മ്മ എന്ന 150 കോടി മൂല്യമുള്ള കമ്പനിയാണ് മുകേഷ് അംബാനിയുടെയും, മകൾ ഇഷയുടെയും മേൽനോട്ടത്തിലുള്ള കമ്പനിയായ റിലയൻസ് റീട്ടെയിൽ സ്വന്തമാക്കിയത്. മെറ്റേണിറ്റി, ബേബി കെയർ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന കമ്പനിയാണ്. ഇഷ സ്വന്തമാക്കിയത്.
എഡ് എ മമ്മയുടെ 51 ശതമാനം ഓഹരികളാണ് റിലയൻസ് റീട്ടെയിൽ സ്വന്തമാക്കിയത്. ഇതോടെ കമ്പനിയുടെ നിയന്ത്രണാവകാശം ഇവർക്ക് ലഭിച്ചിരിക്കുകയാണ്. 350 കോചിയോളമാണ് ഇതിന് ചിലവഴിച്ചതെന്നാണ് വിവരം.ഇരു ബ്രാൻഡുകളും ചേർന്ന് ലോകത്തിന്റെ പലയിടത്തും ഈ ഉൽപ്പന്നങ്ങൾ എത്തിക്കാൻ സഹകരിക്കും. പേഴ്സണർ കെയർ ഉൽപ്പന്നമായി ഇതിന്റെ ബ്രാൻഡ് ചെയ്യാനും റിലയൻസ് റീട്ടെയിലിന് സാധിക്കും. ബേബി ഫർണിച്ചർ, പേരന്റ് ബുക്ക്, ചിൾഡ്രൻസ് സ്റ്റോറി ബുക്ക്, ആനിമേറ്റഡ് സീരീസ്, എന്നിവയിലേക്ക് ഇതിനെ വളർത്താനും റിലയൻസിന് സാധിക്കും. ഇഷാ അംബാനി തന്നെ പുറത്തിറക്കിയ കുറിപ്പിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്.
അതേസമയം റിലയൻസ് ബിസിനസ് ബ്രാൻഡിൽ ഏറ്റവുമധികം ലാഭം തരുന്ന കമ്പനിയാണ് ഇഷാ അംബാനിയുടെ റിലയൻസ് റീട്ടെയിൽ. 2.60 ലക്ഷം കോടിയാണ് ഇതിന്റെ മൊത്തം വരുമാനം.
Discussion about this post