Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പുതുപ്പളളിയിലേത് 100 ശതമാനം രാഷ്ട്രീയ വിജയം; സിപിഎം വോട്ടുകളും കോൺഗ്രസിന് ലഭിച്ചുവെന്ന് കെ സുധാകരൻ

by Brave India Desk
Sep 8, 2023, 01:12 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: പുതുപ്പളളിയിലേത് 100 ശതമാനം രാഷ്ട്രീയ വിജയമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ചാണ്ടി ഉമ്മന് സിപിഎം വോട്ടുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരൻ അവകാശപ്പെട്ടു. പാർട്ടി പ്രവർത്തകരുടെ വോട്ടുകളടക്കം കോൺഗ്രസിന് ലഭിച്ചില്ലെങ്കിൽ ഈ ഭൂരിപക്ഷം കിട്ടുമോയെന്ന് സുധാകരൻ ചോദിച്ചു.

ഇടതുപക്ഷത്തിന്റെ വോട്ട് എവിടെ പോയി? അതിന് സിപിഎം നേതൃത്വം മറുപടി പറയണം. ചാണ്ടി ഉമ്മന് ഇത്ര ഭൂരിപക്ഷം എവിടെ നിന്ന് കിട്ടി? സഹതാപ തരംഗത്തിന്റെയല്ല, അതിൽ പാർട്ടി വോട്ടുകൾ പോകില്ലെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. തോൽവി മുൻകൂട്ടി കണ്ടിട്ടാണ് ബിജെപി വോട്ടുകൾ കോൺഗ്രസിന് ലഭിച്ചുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞത്. തടി രക്ഷപെടുത്താനാണ് പറഞ്ഞത്. പക്ഷെ അദ്ദേഹം പറഞ്ഞ് കുടുങ്ങുകയാണ് ചെയ്തതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

എൽഡിഎഫ് ഉയർത്തിയ വികസന ചർച്ചകളെയും സുധാകരൻ പരിഹസിച്ചു. ഇവിടെ എന്ത് വികസനമാണ് ഉണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയോജക മണ്ഡലത്തിൽ എന്ത് വികസനമാണ് ഉണ്ടാക്കിയത്. സ്വന്തം മണ്ഡലത്തിൽ പോലും മുഖ്യമന്ത്രിക്ക് ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാൻ സാധിച്ചിട്ടില്ല. അത് യാഥാർത്ഥ്യമാണ്, അത് മറച്ചുവെച്ച് ജനങ്ങൾക്ക് മുൻപിൽ നാടകം കളിച്ചിട്ട് കാര്യമില്ല, ജനങ്ങൾക്ക് ബുദ്ധിയുണ്ടെന്നും അവർ അത് തിരിച്ചറിയുമെന്നും സുധാകരൻ പറഞ്ഞു.

ഉമ്മൻചാണ്ടി എന്ന മനുഷ്യൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം പുതുപ്പള്ളിയിൽ മാത്രമല്ല, കേരള രാഷ്ട്രീയത്തിൽ തുടർന്നും കോൺഗ്രസിന് ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വം അത്ര വലുതാണ്. ഈ സർക്കാർ കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഈ തിരഞ്ഞെടുപ്പിന്റെ ആവർത്തനം തന്നെ നടക്കും. സർക്കാരിനോട് ജനങ്ങൾക്ക് അത്രയേറെ വെറുപ്പും വിദ്വേഷവും ഉണ്ട്. കൊളള നടത്തുന്ന സർക്കാരാണിത്. ഏതിലും കൊളളയാണ്. മാസപ്പടി വരുമാനം, ചെമ്പ് പാത്രത്തിൽ കൊളള, കൈതോലപ്പായയിൽ പണം ഇതൊക്കെ ഒരു സർക്കാർ ചെയ്യുന്നതാണോയെന്ന് സുധാകരൻ ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരായ വികാരം ജനവികാരമാണ്. നാടിന്റെ സ്പന്ദനമാണ്. വരുന്ന തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Tags: കെപിസിസി അധ്യക്ഷൻപുതുപ്പളളിചാണ്ടി ഉമ്മൻK SUDHAKARANChandy Oommenകെ സുധാകരൻputhuppally
Share1
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies