തിരുവനന്തപുരം: പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ച് നിയമ സഭാ സെക്രട്ടറിയേറ്റ്. നിയമസഭ വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എ സ്ഥാനമേല്‍ക്കും. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ 80,144 വോട്ടും എല്‍ഡിഎഫിന്റെ ജെയ്ക് സി.തോമസ് 42,425 വോട്ടും നേടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലുള്ള സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും ചാണ്ടി ഉമ്മന് ഭൂരിപക്ഷം ഉയരുന്നതില്‍ നിര്‍ണായകമായതായി കണക്കാക്കപ്പെടുന്നു.
Discussion about this post