ബ്യൂണസ് ഐറീസ്: അര്‍ജന്റീനയില്‍ ബസ് മറിഞ്ഞ് 43 പോലീസുകാര്‍ മരിച്ചു. ആര്‍ജന്റീന അതിര്‍ത്തിരക്ഷാ സേനയിലെ പോലീസുകാരുമായി പോകുകയായിരുന്ന വാഹനം, നിയന്ത്രണം വിട്ട് 65 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഓടുന്നതിനിടയ്ക്ക് ടയര്‍ പൊട്ടിയതാണ് അപകടകാരണം. അവശിഷ്ടങ്ങളില്‍ കുടുങ്ങിയ എട്ടു പേരെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് പുറത്തെടുത്തു.
സാള്‍ട്ട പ്രവിശ്യയിലാണ് അപകടം നടന്നത്. ദേശീയപാത 34ലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് പോലീസ് വാഹനങ്ങളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്. 50ലധികം പോലീസുകാര്‍ ബസില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു.
Discussion about this post