അമരാവതി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഇന്ന് പുലർച്ചെ ആറ് മണിയോടെ നന്ത്യാൽ പോലീസ് ആണ് ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ്. ടിഡിപിയുടെ യൂട്യൂബ് ചാനലിന്റെ സംപ്രേഷണം ഉൾപ്പെടെ പോലീസ് തടഞ്ഞിട്ടുണ്ട്.
നന്ത്യാൽ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും നേതൃത്വത്തിൽ പുലർച്ചെ 3 മണിയോടെയാണ് കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘമെത്തുന്നത്. നഗരത്തിലെ ടൗൺ ഹാളിൽ ഒരു പരിപാടിക്കു ശേഷം തന്റെ കാരവനിൽ വിശ്രമിക്കുകയായിരുന്നു നായിഡു. സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവർത്തകർ കനത്ത പ്രതിഷേധം ഉയർത്തിയെങ്കിലും രാവിലെ ആറ് മണിയോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് സംബന്ധിച്ച നോട്ടീസും ചന്ദ്രബാബുവിന് കൈമാറിയിട്ടുണ്ട്.
Discussion about this post