തൃശ്ശൂർ: പൂന്തോട്ടം നനയ്ക്കാൻ പുറത്തിറങ്ങിയ തടവുകാരൻ രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു സംഭവം. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജ് ആണ് ജയിൽ ചാടിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഗോവിന്ദ് രാജ്. കോടതി ശിക്ഷിച്ച ഇയാൾ ഏതാനും നാളായി വിയ്യൂർ സെൻട്രൽ ജയിലിലാണ് ഉള്ളത്. കഴിഞ്ഞ ദിവസം രാവിലെ ഇയാൾ പൂന്തോട്ടം നനയ്ക്കാനായി പുറത്തേക്കിറങ്ങി. എന്നാൽ പിന്നീട് അകത്തേക്ക് വന്നില്ല.
ഏറെ നേരമായും ഗോവിന്ദ് രാജ് അകത്തേയ്ക്ക് വരാത്തതിനെ തുടർന്ന് പോലീസുകാർ പുറത്തെത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഗോവിന്ദ് രാജ് രക്ഷപ്പെട്ടതായി അറിഞ്ഞത്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post