മുംബൈ: ഹിന്ദി സംവിധായകൻ അനുരാഗ് കശ്യപിന് പിറന്നാൾ ആശംസകൾ നേർന്ന് നടി സണ്ണി ലിയോൺ. കശ്യപിന്റെ കവിളിൽ ചുംബിക്കുന്ന ചിത്രത്തിനൊപ്പമാണ് താരം ആശംസകൾ കുറിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ് പുഞ്ചിരിക്കുന്നതും ചിത്രത്തിൽ കാണാം.
‘എന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിച്ച മഹാന് പിറന്നാളാശംസകൾ. അങ്ങയുടെ ജീവിതത്തിൽ എക്കാലവും സ്നേഹവും പ്രകാശവും തുളുമ്പട്ടെയെന്ന് ആശംസിക്കുന്നു. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സ്നേഹം അറിയിക്കുന്നു‘. ഇതായിരുന്നു സണ്ണി ലിയോണിന്റെ ട്വീറ്റ്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡി എന്ന ചിത്രത്തിലാണ് സണ്ണി ലിയോൺ അഭിനയിച്ചത്. അഴിമതിക്കെതിരെ പോരാടുന്ന മനോനില തെറ്റിയ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ചിത്രം കാൻ ചലച്ചിത്രോത്സവത്തിലും മെൽബൺ ചലച്ചിത്രോത്സവത്തിലും പ്രദർശിപ്പിച്ചിരുന്നു.








