ചെന്നൈ: സംഗീത പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് പണം തിരികെ നൽകാൻ തയ്യാറാണെന്ന് എആർ റഹ്മാൻ. സംഭവത്തിൽ രൂക്ഷമായി വിമർശനവും പ്രതിഷേധവും ഉയർന്നതോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ടിക്കറ്റ് എടുത്തവർ അതിന്റെ കോപ്പി നൽകിയാൽ ഉടൻ പണം നൽകാമെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. പ്രിയപ്പെട്ട തമിഴ് മക്കളെ… ചില അസാധാരണ സാഹചര്യത്തെ തുടർന്ന് ടിക്കറ്റെടുത്ത മുഴുവൻ പേർക്കും സംഗീത പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് അറിയുന്നു. പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർ ടിക്കറ്റിന്റെ കോപ്പി
[email protected] എന്നതിലേക്ക് അയച്ചു നൽകുക. തന്റെ ടീം ഉടനെ വേണ്ടത് ചെയ്യുമെന്നും റഹ്മാൻ ട്വിറ്ററിൽ കുറിച്ചു.
ഞായറാഴ്ചയായിരുന്നു എ ആർ റഹ്മാന്റെ സംഗീത പരിപാടി. മറക്കുമ നെഞ്ചം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ടിക്കറ്റ് എടുത്തവർക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. സംഘാടകരുടെ അടുപ്പക്കാരായിരുന്നു ഇവർക്ക് പകരമായി വേദിയിൽ ഉണ്ടായിരുന്നത്. ഇതാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. റഹ്മാനെയും സംഘാടകരെയും അസഭ്യം പറഞ്ഞ് നിരവധി പോസ്റ്റുകളാണ് ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.











Discussion about this post