Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

“മോഷ്ടിക്കാന്‍ വേണ്ടി ക്യാമറ വച്ച ലോകത്തെ ആദ്യത്തെ സര്‍ക്കാര്‍”; വീണയ്ക്ക് പുറമേ മുഖ്യമന്ത്രിയുടെ മകനെതിരേയും അഴിമതിയാരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍; പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യവുമായി ധനമന്ത്രി

by Brave India Desk
Sep 11, 2023, 02:57 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം : റോഡ് ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ച് കുണ്ടറ എം എല്‍എ പി സി വിഷ്ണുനാഥ്. സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റോഡ് ക്യാമറ പദ്ധതി. ഉപകരാര്‍ നേടിയ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും അതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ മകനെതിരായ പരാമര്‍ശം രേഖകളില്‍നിന്നു നീക്കണമെന്നാവശ്യവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ രംഗത്തെത്തി.

”വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മോഷണം തടയാനാണ് ക്യാമറ വയ്ക്കുന്നത്. എന്നാല്‍ മോഷ്ടിക്കാന്‍ വേണ്ടി ക്യാമറ വച്ച ലോകത്തെ ആദ്യത്തെ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. പദ്ധതിക്കായി കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയപ്പോള്‍ ധനകാര്യവകുപ്പ് നോണ്‍ പിഎംസി വര്‍ക്കാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധനവകുപ്പിന്റെ ഉത്തരവിനു വിരുദ്ധമായി കെല്‍ട്രോണിനെ പിഎംസി വര്‍ക്കാണ് ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഇത്തരം പദ്ധതികള്‍ നടപ്പാക്കി അനുഭവസമ്പത്തില്ലാത്ത കെല്‍ട്രോണ്‍ 70-80 കോടി ചെലവുള്ള പദ്ധതിക്കു വേണ്ടി 232 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്. ഇതാണ് ഈ അഴിമതിയുടെ പ്രഭവകേന്ദ്രം”, വിഷ്ണുനാഥ് പറഞ്ഞു.

Stories you may like

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

ക്യാമറ വാങ്ങാനുള്ള ടെന്‍ഡര്‍ രേഖകള്‍ പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഒറിജിനല്‍ എക്യുപ്മെന്റ് നിര്‍മാതാവിനോ വെന്‍ഡര്‍ക്കോ മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. എന്നാല്‍ അംഗീകരിക്കപ്പെട്ട വെന്‍ഡര്‍ അല്ലാത്ത സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആര്‍ഐടി എന്ന സ്ഥാപനം, അവരുമായി ചേര്‍ന്നു നില്‍ക്കുന്ന അശോക ബില്‍കോണ്‍, അക്ഷര എന്നീ കമ്പനികളുമായി ചേര്‍ന്ന് കാര്‍ട്ടല്‍ രൂപീകരിച്ച് ടെന്‍ഡര്‍ വ്യവസ്ഥകളള്‍ക്കു വിരുദ്ധമായി കരാര്‍ നേടിയെടുത്തു. സുപ്രധാനമായ കരാറുകളൊന്നും ഉപകരാര്‍ നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് എസ്ആര്‍ഐടി എല്ലാ കാര്യങ്ങള്‍ക്കും ഉപകരാര്‍ കൊടുത്തു. അത്തരത്തില്‍ ഉപകരാര്‍ ലഭിച്ച അല്‍ഹിന്ദ് പ്രസാദിയോയ്ക്ക് കമ്മീഷന്‍ ഇനത്തില്‍ 9 കോടി രൂപ ലഭിച്ചു. പണം മുടക്കുന്ന കമ്പനിക്ക് 40 ശതമാനം ലാഭവും ഒരു പണവും മുടക്കാത്ത കമ്പനിക്ക് 60 ശതമാനം ലാഭവും ലഭിക്കും. അതായത് നോക്കുകൂലിയായി 60 ശതമാനം കിട്ടും, അദ്ദേഹം കൂട്ടിച്ചോര്‍ത്തു.

“പ്രസാദിയോ എന്ന കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട്. ഈ കമ്പനിയുമായി ബന്ധപ്പെട്ട് സാമ്പത്തിക കൈമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. വിഷയത്തില്‍ പ്രതിപക്ഷനേതാവ് അടക്കം രേഖകള്‍ സഹിതം പുറത്ത് വിട്ടിട്ടുണ്ട്. ഈ രേഖകള്‍ എന്റെ കൈയിലുണ്ട്. ഈ കരാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഏറെ ദുരൂഹതകള്‍ നിനില്‍ക്കുന്നു”, വിഷ്ണുനാഥ് വ്യക്തമാക്കി.

അതേ സമയം, വിഷ്ണുനാഥ് പറഞ്ഞ പല കാര്യങ്ങളും എഴുതിത്തന്നതില്‍ ഇല്ലെന്നും മുഖ്യമന്ത്രിയുടെ മകനെതിരെ പറഞ്ഞ കാര്യങ്ങള്‍ രേഖകളില്‍നിന്നു നീക്കണമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആവശ്യപ്പെട്ടു.

Tags: Pinarayipc vishnunathniyamasabha
Share10
Tweet
SendShare

Latest stories from this section

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

Discussion about this post

Latest News

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies