ന്യൂഡൽഹി; ചൈന ഇന്ത്യയുടെ ഭൂമി കൈവശപ്പെടുത്തിയെന്ന പ്രതിപക്ഷ പാർട്ടികളുടെ കുപ്രചരണങ്ങളെ തള്ളി കരസേന ഉത്തരമേഖല മേധാവി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. നിയന്ത്രണ രേഖയിലായാലും യഥാർത്ഥ നിയന്ത്രണ രേഖയിലായാലും ഏത് വെല്ലുവിളിക്കും ഇന്ത്യൻ സൈന്യം തയ്യാറാണ്. ഏത് സാഹചര്യവും നേരിടാൻ ഞങ്ങൾ പ്രവർത്തനപരമായി തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭാഗത്തേക്ക് ആരെയും വരാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ഈ മേഖലയിൽ ചൈന കൈവശപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ലഡാക്കിലെ സാഹചര്യം ”സമാധാനപരവും വളരെ മനോഹരവുമാണെന്ന് കരസേനയുടെ ഉത്തരമേഖല മേധാവി എന്ന നിലയിൽ ഉറപ്പിച്ചുപറയുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ കാവൽ നിൽക്കുന്നത് ഞങ്ങളുടെ പ്രദേശത്തിലാണ് ആരെയും ഇന്ത്യയുടെ ഭാഗത്തേക്ക് വരാൻ ഞാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
200 ഓളം ഭീകരർ പാകിസ്താനിൽ നിയന്ത്രണരേഖയ്ക്ക് കുറുകെ കാത്തുനിൽക്കുന്നുണ്ട്. ‘അവർ നുഴഞ്ഞുകയറാൻ കാത്തിരിക്കുകയാണ്, പക്ഷേ സൈനികരെ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്നു, ഞങ്ങൾ അവരെ അവിടെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധികളിലും മറ്റ് പ്രശ്നങ്ങളിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും, സമാധാനം തകർക്കാനുള്ള ശ്രമത്തിൽ പാകിസ്താൻ തീവ്രവാദം വളർത്തുന്നത് തുടരുകയാണ്. സമാധാനം ഉണ്ടാകുമ്പോഴെല്ലാം അത് തകർക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. പ്രാദേശിക തീവ്രവാദികളെ കിട്ടാതെ വരുമ്പോൾ അവർ വിദേശ ഭീകരരെ അയക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post