ട്രിപ്പോളി: മിന്നല്‍ പ്രളയത്തില്‍ ശ്മശാന ഭൂമിയായി കിഴക്കന്‍ ലിബിയ. ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 2000 കടന്നു. പതിനായിരത്തിലധികം പേരെ കാണാതായായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ രണ്ട് ഡാമുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഡെര്‍ന നഗരം കടലിലേക്ക് ഒലിച്ചു പോയി. കൊടുങ്കാറ്റിന് ശേഷമുണ്ടായ പ്രളയത്തില്‍ വന്‍ നാശ നഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഡെര്‍നയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചതായി ലിബിയ പ്രധാനമന്ത്രി ഒസാമ ഹമദ് അറിയിച്ചു. നഗരത്തില്‍ വെള്ളം ഒഴുകിയെത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
“ഞാന്‍ ഡെര്‍നയില്‍ നിന്ന് തിരിച്ചെത്തി. വിനാശകരമാണ് ഇവിടുത്തെ സ്ഥിതിതഗികള്‍. കടലില്‍, താഴ്വരകളില്‍, കെട്ടിടങ്ങള്‍ക്കടിയില്‍, മൃതദേഹങ്ങള്‍ എല്ലായിടത്തും ചിതറി കിടക്കുന്നു”, സിവില്‍ ഏവിയേഷന്‍ മന്ത്രിയും എമര്‍ജന്‍സി കമ്മിറ്റി അംഗവുമായ ഹിചെം ച്കിയോട്ട് പറഞ്ഞു.
ഡെര്‍ന നഗരത്തിന്റെ കാല്‍ ഭാഗം ഇതിനകം ഒലിച്ചുപോയെന്നും മന്ത്രി പറഞ്ഞു. ഡെര്‍നയില്‍ അണക്കെട്ടുകള്‍ തകര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ലിബിയ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്മാരി പറഞ്ഞു. ആളുകളും കെട്ടിടങ്ങളുമെല്ലാം ഒഴുകിപ്പോവുകയായിരുന്നു എന്ന് സേനാ വക്താവ് വിശദീകരിച്ചു. ഡെര്‍നയില്‍ മാത്രം 6000 പേരെയാണ് കാണാതായത്.
Everyone in this part of the city of #Darna in eastern #Libya was taken by surprise as a #tsunami -like rushed down the valley. Police, using megaphones, rushed to warn them as flood was approaching shouting: "Guys get out of the valley…" But it was too late. pic.twitter.com/5sYiEabFz4
— Said Laswad سعيد الأسود (@LaswadSaid) September 11, 2023
ഡെര്‍ന പ്രേതനഗരമായി മാറിയെന്ന് നഗരത്തിലെത്തിയ സഞ്ചാരി അബ്ദുല്‍ ജലീല്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഇപ്പോഴും പലയിടത്തും ഒഴുകിനടക്കുകയാണ്. പലരും കടലിലേക്ക് ഒലിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. ഡാനിയല്‍ കൊടുങ്കാറ്റിനു പിന്നാലെയാണ് ലിബിയയില്‍ പ്രളയമുണ്ടായത്. കഴിഞ്ഞ ആഴ്ച ഗ്രീസില്‍ ആഞ്ഞടിച്ച ശേഷമാണ് ഡാനിയല്‍ കൊടുങ്കാറ്റ് ലിബിയയില്‍ നാശം വിതച്ചത്.
Discussion about this post