പനാജി: ഗോവയിൽ ഇതര മതസ്ഥരായ വിദ്യാർത്ഥികളെ മസ്ജിദിലേക്ക് കൊണ്ട് പോയ അദ്ധ്യാപകന് സസ്പെൻഷൻ. കേശവ സ്മൃതി ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രധാന അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തത്.
പ്രവൃത്തിപരിചയ മേളയുടെ പേരിലാണ് അദ്ധ്യാപകൻ വിദ്യാർത്ഥികളുമായി മസ്ജിദിൽ പോയത്. അവിടെയെത്തിയ കുട്ടികളോട് ഇയാൾ നമാസ് നടത്തിക്കുകയായിരുന്നു. ഇതിന് പുറമേ ഇസ്ലാമിക ആചാരങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമെല്ലാം കുട്ടികളോട് പറയുകയും ചെയ്തു. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉൾപ്പെടെ 22 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
വീട്ടിലെത്തിയ കുട്ടികൾ മസ്ജിദിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞു. ഇതോടെ വീട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. അദ്ധ്യാപകനെതിരെ പോലീസിലും ഇവർ പരാതി നൽകി. ഇതോടെയായിരുന്നു പ്രിൻസിപ്പാളിനെ സസ്‌പെൻഡ് ചെയ്തത്.
Discussion about this post