പാലക്കാട്: ഒലവക്കോട് റയിൽവെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 30 കിലോയിലധികം വില വരുന്ന കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ബിജു, അഫ്‌സൽ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 30.24 കിലോ ഗ്രാം തൂക്കമുണ്ടായിരുന്നതായി എക്‌സൈസ് അറിയിച്ചു. പാലക്കാട് ആർപിഎഫ്, സിഐബി എന്നിവ സംയുക്തമായായിരുന്നു പരിശോധന നടത്തിയത്. സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.ആർ. അജിത്തായിരുന്നു പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.












