ന്യൂഡൽഹി: ജി 20 ഉച്ചകോടി വിജയകരമാക്കുന്നതിന്റെ ഭാഗമായ എല്ലാവരുടെയും സംഭാവനകൾ അംഗീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കി കേന്ദ്രസർക്കാർ. ജി 20 യുടെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴം കഴിക്കും. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ കഴിഞ്ഞ വാരാന്ത്യത്തിൽ ഉച്ചകോടിയിൽ മികച്ച രീതിയിൽ പ്രവർത്തിച്ച കോൺസ്റ്റബിൾമാർ മുതൽ ഇൻസ്പെക്ടർമാർ വരെയുള്ളവരുടെ പട്ടിക ഓരോ ജില്ലയിൽ നിന്നും ആവശ്യപ്പെട്ടു.
ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രിക്കൊപ്പം അത്താഴം കഴിക്കാൻ 50 പോലീസ് ഉദ്യോഗസ്ഥർ എത്തുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ജി 20 യുടെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥർക്ക് ഫലകവും പ്രശസ്തി പത്രവും ഡൽഹി കമ്മീഷണർ നൽകിയിരുന്നു. ഇതിന് പുറമേയാണ് പ്രധാനമന്ത്രിക്കൊപ്പമുള്ള അത്താഴ വിരുന്ന്.
ജി 20 മുൻപായി രാവും പകലും ഭേദമന്യേയാണ് എല്ലാവരും ഉണർന്ന് പ്രവർത്തിച്ചത്. സുരക്ഷ ഉറപ്പാക്കാൻ സൈന്യവും പോലീസും അധികജോലി ചെയ്തിരുന്നു. കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു ആശയവിനിമയം.
Discussion about this post