ആലപ്പുഴ : കെട്ടിടം പൊളിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ആലപ്പുഴയിലാണ് സംഭവം. ആലപ്പുഴ കായംകുളത്തെ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിൽ സ്ലാബ് ഇടിഞ്ഞുവീണാണ് തൊഴിലാളി മരണപ്പെട്ടത്. വിഹാർ സ്വദേശിയായ അജയകുമാർ ആണ് മരിച്ചത്.
കായംകുളം ചേരാവള്ളി മുട്ടത്ത് ദേവീക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. രണ്ടു കടമുറികൾ ഉള്ള ഒരു ചെറിയ കെട്ടിടം പൊളിച്ചു നീക്കുന്ന ജോലിക്കിടെയാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ സ്ലാബുകൾ മൊത്തത്തിൽ ഇടിഞ്ഞ് തൊഴിലാളിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇയാളെ കായംകുളത്ത് നിന്നും അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്.
ബീഹാർ സ്വദേശികളായ രണ്ടുപേരായിരുന്നു കെട്ടിടം പൊളിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നത്. അജയകുമാറിനോടൊപ്പം ജോലി ചെയ്തിരുന്ന തൊഴിലാളിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post