വാഷിംഗ്ടൺ: അനധികൃതമായി തോക്ക് കൈവശം വച്ചതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം സമർപ്പിച്ചു. 2018ലെ കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്ന ആളുടെ മകനെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാർട്‌മെന്റ് കേസ് എടുക്കുന്നത്. ഡെലവെയറിൽ യുഎസ് ഡിസ്ട്രിക്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഹണ്ടർ ബൈഡനെതിരെ മൂന്ന് കേസുകളാണ് ചുമത്തിയിരിക്കുന്നത്. തോക്ക് കൈവശം വയ്ക്കുന്ന സമയം ലഹരി ഉപയോഗിച്ചുവെന്ന വിവരം മറച്ചുവച്ചു, തോക്ക് വാങ്ങിച്ച സമയത്ത് ലഹരി ഉപയോഗിക്കില്ലെന്ന് എഴുതി നൽകി തുടങ്ങിയ കാര്യങ്ങൾ കുറ്റപത്രത്തിൽ ഹണ്ടർ ബൈഡനെതിരായി ചൂണ്ടിക്കാണിക്കുന്നു. ലഹരി ഉപയോഗിക്കുമ്പോൾ തോക്ക് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്ഹണ്ടർ ബൈഡന്റെ സാമ്പത്തിക ബിസിനസ് ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ഡെലവെയറിലെ യുഎസ് അറ്റോർണി ഡേവിഡ് വീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്.
Discussion about this post