Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പട്ടാള യൂണിഫോമില്‍ 6 വയസ്സുള്ള മകന്റെ സല്യൂട്ട്, സഹോദരി നല്‍കിയ രാഖി; കേണല്‍ മന്‍പ്രീത് സിംഗിന് വികാരനിര്‍ഭരമായ യാത്രയയപ്പ്

by Brave India Desk
Sep 15, 2023, 06:31 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

മൊഹാലി : അനന്ത്‌നാഗില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീര മൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിംഗിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി ജന്മനാട്. ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ അദ്ദേഹത്തിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചതോടെ ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍ക്കാണ് മൊഹാലി സാക്ഷ്യം വഹിച്ചത്. അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് കേണലിന്റെ വീട്ടില്‍ തടിച്ചു കൂടിയത്.

‘മന്‍പ്രീത് അമര്‍ രഹേ’ (മന്‍പ്രീത് നീണാള്‍ വാഴട്ടെ) എന്ന് മാത്രം മുഴങ്ങി കേട്ട അന്തരീക്ഷത്തില്‍ ധീരോജ്ജ്വലമായ ഒരു ജീവിതത്തിന്റെ യാത്ര അവസാനിച്ചു. ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കണ്ണീരടക്കാനായില്ല. അവര്‍ ഓരോരുത്തരും ഭൗതിക ശരീരം വഹിച്ച പെട്ടിയില്‍ തൊട്ട് പ്രണമിച്ച് കേണല്‍ മന്‍പ്രീത് സിങ്ങിനോടുള്ള ആദരവറിയിച്ചു.

Stories you may like

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

പട്ടാള യൂണിഫോമില്‍ തന്റെ അച്ഛന് അവസാന സല്യൂട്ട് നല്‍കാനെത്തിയ ആറ് വയസ്സുകാരന്‍ കബീര്‍ സിംഗിന്റെ കാഴ്ച ഹൃദയഭേദകമായിരുന്നു.
കബീര്‍ സിംഗ് ഭാവി ഭാരതത്തിന്റെ വാഗ്ദാനമാണെന്ന് പ്രതിരോധ വിദഗ്ധന്‍ റിട്ട. കേണല്‍ ശൈലേന്ദ്ര പറഞ്ഞു. കേണല്‍ മന്‍പ്രീത് സിംഗിനെ പോലെ ധീരസൈനികനായി മകന്‍ വളര്‍ന്നുവരട്ടെ എന്നും അദ്ദേഹം കുഞ്ഞു കബീര്‍ സിംഗിനെ ആശംസിച്ചു. കേണല്‍ മന്‍പ്രീത് സിംഗിന് മകനെ കൂടാതെ രണ്ട് വയസ്സുകാരി മകളുമുണ്ട്. രണ്ട് മക്കളേയും ചേര്‍ത്ത് നിര്‍ത്തി അദ്ദേഹത്തിന്റെ ഭാര്യ തന്റെ ഭര്‍ത്താവിന്റെ അചഞ്ചലമായ സമര്‍പ്പണത്തെ പ്രണമിച്ച ചിത്രം കണ്ട് നിന്ന ഓരോ ഭാരതീയന്റെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ടാകും. കേണല്‍ മന്‍പ്രീത് സിംഗിന്റെ ഭൗതിക ശരീരത്തില്‍ രാഖി സമര്‍പ്പിച്ചാണ് സഹോദരി അദ്ദേഹത്തിന് വിട ചൊല്ലിയത്.

പഞ്ചാബിലെ ഒരു ചെറു ഗ്രാമമായ ഭരോണ്‍ജിയനിലാണ് കേണല്‍ മന്‍പ്രീത് സിംഗ് ജനിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ യൂണിഫോം അഭിമാനത്തോടെ ധരിച്ചിരുന്ന സ്വന്തം പിതാവില്‍ നിന്നാണ് അദ്ദേഹത്തിന് സൈന്യത്തില്‍ ചേരാന്‍ പ്രചോദനം ലഭിച്ചത്. രാഷ്ട്രീയ റൈഫിള്‍സില്‍ സേവനമനുഷ്ഠിച്ചിരുന്ന കേണല്‍ മന്‍പ്രീത് സിംഗിന്റെ കശ്മീരിലെ കാലാവധി അവസാനിക്കാന്‍ നാല് മാസം മാത്രമാണ് ബാക്കിയുള്ളപ്പോഴാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചത്. അമ്മയും ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

2021-ല്‍, ലെഫ്റ്റനന്റ് കേണലായിരിക്കുമ്പോള്‍, മന്‍പ്രീത് സിംഗിനെ ധീരതയ്ക്കുള്ള സേന മെഡല്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. ഇതേവര്‍ഷം തന്നെ പ്രമോഷന്റെ ഭാഗമായി പ്രശ്‌ന ബാധിതമല്ലാത്ത പ്രദേശത്ത് പോസ്റ്റിംഗും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ധീരനായ ആ സൈനികന്‍ ആ പോസ്റ്റിംഗ് വേണ്ടെന്നു വെയ്ക്കുകയായിരുന്നു.

വീരന്മാര്‍ ഒരിക്കലും മരിക്കുന്നില്ല; അവര്‍ അനശ്വരരാകുന്നു. കേണല്‍ മന്‍പ്രീത് സിങ്ങിന്റെ വീര്യത്തിന്റെയും ത്യാഗത്തിന്റെയും രാഷ്ട്രത്തോടുള്ള അചഞ്ചലമായ സ്‌നേഹത്തിന്റെയും കഥകള്‍ രാജ്യം എന്നും പറഞ്ഞുകൊണ്ടേയിരിക്കും. ഇത് വരും തലമുറകള്‍ക്ക് പ്രചോദനം നല്‍കും. ധീരയോദ്ധാവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി..

Tags: Col. Manpreeth Singhindian army
Share10
Tweet
Send
Share

Latest stories from this section

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

Latest News

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies