ബംഗളൂരു; ഇന്ത്യയുടെ അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ന്റെ രണ്ടാഴ്ചത്തെ സ്ലീപിങ് മോഡ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. സെപ്തംബർ 16 നോ 17 നോ ചന്ദ്രനിൽ വീണ്ടും സൂര്യോദയമുണ്ടാകുന്നതോടെ ചാന്ദ്രയാൻ 3 വീണ്ടും ആക്ടീവ് മോഡിലേക്ക് മാറുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. സെപ്തംബർ 3 നാണ് ചന്ദ്രന്റ ദക്ഷിണധ്രുവത്തിൽ സൂര്യപ്രകാശം നിലച്ചതിനെ തുടർന്ന് ചാന്ദ്രയാനെ ശാസ്ത്രജ്ഞർ ഉറക്കിയത്.
സൂര്യപക്രകാശത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചാണ് പ്രഗ്യാൻ റോവറും ലാൻഡറും പ്രവർത്തിക്കുന്നത്. ചന്ദ്രനിൽ രാത്രയാകുന്നതോടെ സൂര്യപ്രകാശം ലഭിക്കാതാവുകയും ഇതിന്റെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യും. ഇത് മുന്നിൽ കണ്ടാണ് റോവറിനെ ഉറങ്ങാൻ വിട്ടിരിരുന്നത്.
സൂര്യപ്രകാശം എത്താത്ത സമയങ്ങളിൽ ചന്ദ്രന്റെ ദകഷിണ ധ്രുവത്തിലെ താപനില മൈനസ് 248 ഡിഗ്രി വരെ ആവാം. ഈ തണുപ്പ് ഈ ഉപകരണങ്ങൾ അതിജിവിക്കുമോ എന്നതാണ് ആശങ്ക. ചന്ദ്രനിൽ സൂര്യോദയമുണ്ടാകുമ്പോൾ കൊടുംതണുപ്പിനെ അതിജീവിച്ചെങ്കിൽ റോവറും ലാൻഡറും വീണ്ടും പ്രവർത്തനം തുടങ്ങിയേക്കുമെന്നാണ് ഇസ്രോയിലെ ശാസ്ത്രജ്ഞർ പ്രതീക്ഷ വയ്ക്കുന്നത്. ഇത് സംഭവിച്ചാൽ ഇനിയൊരു 14 ദിനം കൂടി ചാന്ദ്രയാൻ 3 അതിന്റെ ദൗത്യം തുടരുകയും ചരിത്രം കുറിക്കുകയും ചെയ്യും. ചാന്ദ്രയാൻ 3 ഉറക്കമുണരുന്നതും കാത്തിരിക്കുകയാണ് ഭാരതീയർ.
ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ മൂന്ന് വിക്രം ലാൻഡർ വീണ്ടും പറന്നിരുന്നു. ചന്ദ്രോപരിതലത്തിൽ നിന്ന് 40 സെന്റീ മീറ്റർ പറന്ന് പൊങ്ങിയ ലാൻഡർ വീണ്ടും സോഫ്റ്റ് ലാൻഡ് ചെയ്താണ് വിക്രം ലാൻഡർ ചരിത്രം കുറിച്ചത്. ഭാവി ദൗത്യങ്ങളിൽ നിർണായകമായ സാങ്കേതികവിദ്യയാണ് ഐഎസ്ആർഒ വിജയകരമായി പൂർത്തീകരിച്ചത്.ലാൻഡ് ചെയ്തയിടത്ത് നിന്ന് പറന്ന് പൊങ്ങി 40 സെന്റി മീറ്റർ ഉയരവും 40 സെന്റീ മീറ്റർ ദൂരവും താണ്ടി പുതിയൊരിടത്ത് വിക്രം ലാൻഡർ ഇറങ്ങി.
Discussion about this post