തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൻമദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് പ്രത്യേക എക്‌സിബിഷന് തുടക്കമായി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
മുൻ കേന്ദ്രമന്ത്രി ഓ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. അരബിന്ദോ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് കെ രാമൻ പിളള അദ്ധ്യക്ഷത വഹിച്ചു. വി എസ് എസ് സി ഉൾപ്പെടെ നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എക്‌സ്‌പോയിൽ പങ്കെടുക്കുന്നുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വരെ രാവിലെ 10 മുതൽ രാത്രി 9 മണി വരെയാണ് പ്രദർശനം.
നരേന്ദ്രമോദി സർക്കാരിന്റെ 9 വർഷം ആണ് എക്‌സിബിഷനിൽ ഉൾക്കൊളളിച്ചിട്ടുള്ളത്. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 2 വരെ വൈകുന്നേരം മോദി സർക്കാരിന്റെ 9 വർഷത്തെ ഭരണനേട്ടങ്ങൾ ഉൾക്കൊള്ളിച്ച സെമിനാറുകളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരും പ്രഗത്ഭ വ്യക്തികളും ഈ ദിവസങ്ങളിൽ എക്‌സിബിഷന്റെ ഭാഗമാകും.
Discussion about this post