ന്യൂഡൽഹി : യുഎസിന്റെ താരിഫ്, ഉപരോധ ഭീഷണികൾക്കിടയിലും ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ വർദ്ധനവ്. 2025 നവംബറിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2025 നവംബറിൽ ഇന്ത്യ റഷ്യയിൽ നിന്ന് 7.7 ദശലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്തു, ഇത് ആ മാസത്തെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 35.1% ആണ്.
വാർഷിക ഇറക്കുമതിയിൽ 11.1% വർധനയുണ്ടായി. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ റോസ്നെഫ്റ്റിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്.
അതേസമയം, ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറഞ്ഞു. എണ്ണ ഉൽപന്നങ്ങളുടെ ഇറക്കുമതി വാർഷികാടിസ്ഥാനത്തിൽ ഏകദേശം 8.6% കുറഞ്ഞ് 4.25 ദശലക്ഷം ടൺ ആയി. അതുപോലെ, ഉൽപ്പന്ന കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 1.7% കുറഞ്ഞ് 5.25 ദശലക്ഷം ടൺ ആയി.









Discussion about this post