ശബരിമല സ്വര്‍ണക്കേസില്‍ ഹൈക്കോടതിയുടെ ഏറ്റവും പുതിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള സിബിഐ അന്വേഷിക്കണമെന്ന് ബിജെപി. എസ്‌ഐടി അന്വേഷണത്തിന് പരിമിതികളുണ്ടെന്ന് എംടി രമേശ് പറഞ്ഞു. നേരത്തെ ആ സ്വര്‍ണ്ണക്കൊള്ളയ്ക്ക് നേതൃത്വം കൊടുത്തത് സിപിഎം സഹയാത്രികരായിരുന്നുവെങ്കില്‍, അതില്‍ കോണ്‍ഗ്രസിനുള്ള പങ്കാളിത്തം കൂടി ഇപ്പോള്‍ മറനീക്കി പുറത്തുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസിനും ഇതില്‍ പങ്കാളിത്തമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണെന്നും എം ടി രമേഷ് പറഞ്ഞു.
ഇടത് വലത് മുന്നണികളുടെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കെതിരെ മകരസംക്രമദിനത്തില്‍ എല്ലാ വീടുകളിലും എല്ലാ ബൂത്തുകളിലും അയ്യപ്പജ്യോതി തെളിയിക്കുമെന്നും എംടി രമേശ് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫും എല്‍ഡിഎഫും പരസ്പര സഹകരണത്തോടെ ഇന്‍ഡി മുന്നണിയായി മത്സരിച്ചു.ഇരുമുന്നണികളുടെയും പരസ്പര സഹകരണത്തിന്റെ ഭാഗമായി പലതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബിജെപിക്ക് അധ്യക്ഷന്‍മാരെ ജയിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ബിജെപിയെ മാറ്റി നിര്‍ത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുകയാണ്.
കേരളത്തില്‍ വരാനിരിക്കുന്ന കാലത്ത് പൊതുവേദിയിലേക്ക് വരാന്‍ പോകുന്ന ഇന്‍ഡിമുന്നണിയുടെ ഒരു ആരംഭമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടി നേതൃയോഗത്തില്‍ ഉണ്ടായിരിക്കുന്നതെന്നും എം ടി രമേശ് പറഞ്ഞു.













Discussion about this post