ചണ്ഡീഗഡ് : പഞ്ചാബിലെ അമൃത്സറിൽ ഒരു വിവാഹ ചടങ്ങിനിടെ ഉണ്ടായ വെടിവെപ്പിൽ ആം ആദ്മി പാർട്ടി നേതാവ് കൊല്ലപ്പെട്ടു. വാൽതോഹ ആം ആദ്മി പാർട്ടി (എഎപി) സർപഞ്ച് ആയ ജർനൈൽ സിംഗ് ആണ് വെടിയേറ്റ് മരിച്ചത്. അജ്ഞാതരായ രണ്ട് അക്രമികൾ വെടിയുതിർക്കുകയും അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും ചെയ്തു.
ഞായറാഴ്ച അമൃത്സറിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജർനൈൽ സിംഗ്. സംഭവസ്ഥലത്തേക്ക് ബൈക്കിൽ എത്തിയ രണ്ടു പേരാണ് വെടിവെപ്പ് നടത്തിയത്.
അക്രമികൾ അമൃത്സറിന് പുറത്തുനിന്നുള്ളവരാണെന്ന് പോലീസ് കമ്മീഷണർ സ്ഥിരീകരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പൊതുജനങ്ങൾക്ക് ഉറപ്പുനൽകി.









Discussion about this post