കോഴിക്കോട് ;വെനസ്വേല ആക്രമണത്തിൽ മനംനൊന്ത് കേരളത്തിലെ സിപിഎം നേതാക്കൾ. കേരളമൊട്ടുക്കും സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധങ്ങൾ നടക്കുകയാണ്.വെനിസ്വേലയിലെ അമേരിക്കൻ കാടത്തം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സചിൻദേവ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടന്നു.
വെനസ്വേലയെ ആക്രമിച്ച അമേരിക്കയ്‌ക്കും , പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനുംസച്ചിൻ ദേവ് എം എൽ എ . അന്ത്യശാസനം നൽകി . കിങ് ജോങ് ഉന്നിന്റെ വാക്കുകൾ കടമെടുത്താണ് സച്ചിൻ ദേവിന്റെ ഭീഷണി . “എന്റെ സുഹൃത്തിനെ മോചിപ്പിക്കുക, അല്ലെങ്കിൽ ഈ അടിച്ചമർത്തൽ ഒരു ലോകമഹായുദ്ധത്തിലേക്ക് നയിക്കും.” എന്നാണ് സച്ചിൻ ദേവ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . കിങ് ജോങ് ഉന്നിന്റെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്.
അതേ സമയം എംഎ.എയുടെ പോസ്റ്റിനെതിരെ വ്യാപകമായ പരിഹാസമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. വൈറ്റ് ഹൌസിലേക്ക് മാർച്ച് നടത്തണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.
സാമ്രാജ്യത്വം തുലയട്ടെ എന്നാണ് എംഎൽഎ പ്രശാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിൽ അമേരിക്കൻ അധിനിവേശത്തിനെതിരെ ലോകമനഃസാക്ഷി ഉണരട്ടെ എന്നാണ് വട്ടിയൂർക്കാവ് എംഎൽഎയുടെ ആവശ്യം.













Discussion about this post