ഹൈദ്രാബാദ് : മുൻ സർക്കാരുകളുടെ പ്രീണന നയങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയവും കാരണം കഴിഞ്ഞ 75 വർഷത്തിനിടയിൽ ഒരിക്കൽ പോലും ‘തെലങ്കാന വിമോചന ദിനം’ ആഘോഷിട്ടില്ല, രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാന വിമോചന ദിനത്തിന്റെ 75 ആം വാർഷികാഘോഷത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മഹത്തായ ദിനത്തെ അനുസ്മരിക്കാൻ യുവതലമുറയ്ക്ക് വേണ്ടി ഒരുപരിപാടികളും സർക്കാരുകൾ സംഘടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരാബാദിന്റെ മോചനത്തിനായി ജീവൻ ബലിയർപ്പിച്ച ആയിരകണക്കിന് രക്തസാക്ഷികളുടെ നാടാണിത്. ഹൈദരാബാദിലെ ജനങ്ങളെ രക്ഷിക്കാൻ വേണ്ടി ധീരമായ തീരുമാനമെടുത്ത അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിനെ ഷാ അനുസ്മരിച്ചു. അന്ന് പട്ടേൽ ഇല്ലായിരുന്നുവെങ്കിൽ ഹൈദരാബാദിനെ മോചിപ്പിക്കാൻ അനേക വർഷങ്ങൾ എടുക്കേണ്ടി വരുമായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
നൈസാമിന്റെ ഭരണത്തിൻ കീഴിലായിരുന്ന ഹൈദരാബാദിനെ 1948 സെപ്തംബർ 17-ന് ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ പോളോ’ യിലൂടെ ഇന്ത്യയുടെ ഭാഗമാക്കി. സ്വാതന്ത്ര്യം ലഭിച്ച് 13 മാസങ്ങൾക്ക് ശേഷം ആഘോഷിക്കാൻ ജനങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുകൊണ്ട് മുൻസർക്കാരുകൾ ആഘോഷങ്ങൾ നടത്താൻ മുതിർന്നില്ല ഷാ ആരോപിച്ചു. എന്നാൽ സെപ്റ്റംബർ 17 ന് സാംസ്കാരിക മന്ത്രാലയം’തെലങ്കാന വിമോചന ദിനം’ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിലൂടെ തെലങ്കാനയിലെ രക്തസാക്ഷികൾ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവാന്മാരാക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.
Discussion about this post