ചലച്ചിത്ര താരവും സംവിധായികയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നട സൂപ്പർ സ്റ്റാർ യഷ് നായകൻ.
മയക്കുമരുന്ന് മാഫിയയെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥയെന്നാണ് റിപ്പോർട്ടുകൾ. ഗോവ കടൽത്തീരത്തുനിന്ന് റഷ്യയിലേക്ക് നടത്തുന്ന മയക്കുമരുന്ന് ഇടപാടും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രമേയം.കെ.ജി.എഫ് നേടിയ ചരിത്ര വിജയത്തിനുശേഷം യഷ് അഭിനയിക്കുന്ന അടുത്ത ചിത്രമാണിത്.
യഷും ഗീതു മോഹൻദാസും ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ 23ന് ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകൾ പുറത്തുവിട്ട വിവരം. ചിത്രീകരണത്തിന്റെ തുടക്കം എവിടെ ആയിരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. യഷ് 19 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ പ്രതിനായക വേഷത്തിൽ ടൊവിനോ തോമസ് എത്താൻ സാധ്യത ഉണ്ടെന്നുള്ള കാര്യവും സിനിമ പ്രേമികളെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് ലഭ്യമായ വിവരം.
പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രൊജക്റ്റ് ആയതുകൊണ്ടുതന്നെ മറ്റു ഭാഷകളിൽനിന്നുള്ള താരങ്ങളും അണിനിരക്കുന്നുണ്ട്.
യഷ് ഈ തിരക്കഥ വായിച്ചു ഇഷ്ടപ്പെടുകയും തനിക്കുള്ള താല്പര്യം ഗീതുവിനെ വിളിച്ചു അറിയിക്കുകയുമാരുന്നു.
നിവിൻ പോളി പ്രധാന വേഷം ചെയ്ത മൂത്തോൻ ആണ് ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.
നായികയായും ഇപ്പോൾ സംവിധായികയായും പേരെടുത്ത ഗീതുവിന്റെ സിനിമ പ്രവേശം ബാലതാരമായായിരുന്നു
സംവിധായകൻ നിതീഷ് തിവാരി രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലും യഷ് അഭിനയിക്കുന്നുണ്ട്.
Discussion about this post