Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ദേശാഭിമാനിയുടെ ആസ്തികൾ മുഴുവനും ഇ പി ജയരാജന്റെ പേരിലേക്ക് മാറ്റി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ ശ്രമിച്ചു:ജി ശക്തിധരൻ

by Brave India Desk
Sep 18, 2023, 02:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തൽ. ദേശാഭിമാനിയുടെ ആസ്തികൾ മുഴുവനും ഇ പി ജയരാജന്റെ പേരിലേക്ക് മാറ്റി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ ശ്രമിച്ചുവെന്നും ആ നീക്കം വിഎസ് പ്രകാശ് കാരാട്ടിനെ കണ്ടെതോടെയാണ് പൊളിഞ്ഞതെന്നും കുറിപ്പിൽ പറയുന്നു.

സിപിഎമ്മിന് വളർച്ചയുള്ളതു അതിന്റെ ഭീമാകാരമായ ആസ്തിയിൽ മാത്രമാണ്. ഈ മുതൽ കുന്നുകൂടിക്കിടക്കുന്നതു ഒരു വ്യക്തിയിലാണെന്ന് അദ്ദേഹം വിമർശിച്ചു. പാർട്ടിയിൽ നിന്ന് ലെവി വഴിയുള്ള ഭീമൻ വരുമാനം വർഷങ്ങളായി ചെന്നെത്തുന്നത് ചില ദേശവൽകൃത ബാങ്കുകളിലും സ്വകാര്യ മ്യൂച്ചൽ ഫണ്ടുകളിലും പ്രൈവറ്റ് മുതൽമുടക്കിലുമാണ്. ഏറെക്കുറെ മുതൽ മുടക്കിൽ, ക്രൈസ്തവ സഭകളും സിപിഎമ്മും സമാന്തരമായാണ് നീങ്ങുന്നതെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

Stories you may like

‘തീവ്രമഴ തുടരുന്നു; വിദ്യാർത്ഥികൾക്ക് ആശ്വാസം!’: നാളെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അറിയാം വിവരങ്ങൾ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

‘ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഓരോ മണിക്കൂറിലും മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ എഴുതിയാൽ അത് അതിശയോക്തിയാണെന്ന് എ കെ ബാലൻ പറഞ്ഞെന്നുവരും. എന്തെന്നാൽ അദ്ദേഹത്തിനാണ് പോസ്റ്റ് മാർട്ടം ചുമതല. മോർച്ചറിയുടെ താക്കോലും അദ്ദേഹത്തിൻറെ കയ്യിലാകും. പൊട്ടും പൊടിയും കയ്യിൽവെച്ചാണ് ബാലന്റെ കളി . ബാലന് ഒരു ചുക്കും അറിയില്ല.പക്ഷെ എല്ലാം അറിയാം എന്നാണ് ഭാവം.
സിപിഎം. ന് വളർച്ചയുള്ളതു അതിന്റെ ഭീമാകാരമായ ആസ്തിയിൽ മാത്രമാണ്. ഈ മുതൽ കുന്നുകൂടിക്കിടക്കുന്നതു ഒരു വ്യക്തിയിലാണ്. പാർട്ടിയിൽ നിന്ന് ലെവി വഴിയുള്ള ഭീമൻ വരുമാനം വർഷങ്ങളായി ചെന്നെത്തുന്നത് ചില ദേശവൽകൃത ബാങ്കുകളിലും സ്വകാര്യ മ്യൂച്ചൽ ഫണ്ടുകളിലും പ്രൈവറ്റ് മുതൽമുടക്കിലുമാണ്. ഏറെക്കുറെ മുതൽ മുടക്കിൽ, ക്രൈസ്തവ സഭകളും സിപിഎമ്മും സമാന്തരമായാണ് നീങ്ങുന്നത്. പിണറായി വിജയൻറെ നേതൃത്വത്തിൽ പാർട്ടിയിൽ അതീവ രഹസ്യമായ ധൂഷിത വലയമുണ്ട്. അതിന്റെ താക്കോൽ ഒറ്റയാളിന്റെ കൈകളിലാണ് .അമ്പരപ്പിക്കുന്ന ക്രയവിക്രയമാണ് അതിലൂടെ നടക്കുന്നത്. റിസർവ് ബാങ്കിന് തത്തുല്യമായ സംവിധാനമാണിത്. മുമ്പ് ഇതിന്റെ ചുമതല ഇ പി ജയരാജന് ആയിരുന്നെങ്കിൽ ഇപ്പോൾ അദ്ദേഹത്തെ നാലയലത്തു അടുപ്പിക്കുന്നില്ല. ജയരാജൻ ഇത്തരത്തിലുള്ള ഏതെങ്കിലും പദവിയിൽ ഇരുന്നിട്ടും കാര്യമില്ല. ആന ചോർന്നാലും ഈ പാവം അറിയില്ല.

കൗതുകകരമായ ഞെട്ടിക്കുന്ന ഒരനുഭവം പറയാം. ഹൃദയമിടിപ്പ് കൂട്ടരുതേ ജയരാജാ. പാർട്ടിയിൽ വിഭാഗീയത ആളിക്കത്തിനിന്ന ഘട്ടത്തിൽ ദേശാഭിമാനിയുടെ സമസ്ത ആസ്തികളും കമ്പനി മുതൽമുടക്കും ഉൾപ്പെടെ ഒറ്റപ്രമാണം ചെയ്തു ചെവിക്കു ചെവി അറിയാതെ ഇ പി ജയരാജന്റെ പേരിലാക്കിയിരുന്നു . ആരെയും വിസ്മയിപ്പിക്കുന്ന ഈ നടപടിയോടെ സഹസ്രകോടികളുടെ ഉടമ ഇ പി ജയരാജൻ ആയി. എല്ലാ കമ്പനികളും തൂത്തുവാരി ഒന്നായി. ! എന്നാൽ ഈ പമ്പരവിഡ്ഢി എല്ലായിടത്തും ഒപ്പിട്ട് കൊടുത്തതല്ലാതെ അസാധാരണമായ ഈ നടപടിയിൽ പതിയിരുന്ന അപകടമേ അറിഞ്ഞില്ല. ആർക്കും ഇത് വിശ്വസിക്കാൻ കഴിയില്ല എന്നത് സത്യം. അതിന്റെ നടപടിക്രമങ്ങൾ ക്ലിഷ്ടമായിരുന്നെങ്കിലും ഈ വ്യാജ രേഖകൾ ഒറ്റയടിക്ക് തട്ടിക്കൂട്ടി കഴിഞ്ഞിരുന്നു. ഇതുമുഴുവൻ ചെയ്തത് ദീർഘകാലാമായി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന വമ്പൻ ആഡിറ്റർ ആയിരുന്നു..ഇ എം എസിന്റെ സ്വത്തു ഇങ്ങിനെ അന്യാധീനപ്പെടുന്നതിൽ മനോവ്യഥ ഉണ്ടായിരുന്ന ആ ബ്രാഹ്‌മണൻ തക്കസമയത്ത് ഈ രഹസ്യം പുറത്തുവിട്ടു. ഇത്തരം തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്നതിൽ ഒരു അപകടകാരിയുടെ റോൾ ആണ് എനിക്ക് എന്ന് ഞാൻ തന്നെ എപ്പോഴും എന്ന് ഞാൻ തന്നെ പലപ്പോഴും സംശയിച്ചിട്ടുണ്ട്. സംശയിക്കുന്ന ജി ശക്തിധരൻ വെച്ചകാൽ പുറകോട്ട് വച്ചില്ല.

പാർട്ടിസ്വത്തു കടത്തിയാൽ ഞാൻ വിടില്ല സത്യം കണ്ടുപിടിക്കാൻ എന്റെ അത്ര വിരുതൻ അല്ലെങ്കിലും പാർട്ടിക്കൂറുള്ള ഒരു വമ്പൻ തുണച്ചില്ലെങ്കിൽ എനിക്ക് മുന്നോട്ടുപോകാൻ കഴിയില്ലായിരുന്നു. ബാക്കിയുള്ള കൈമാറ്റ രേഖകൾ മുഴുവൻ തപ്പിയെടുത്ത് വി എസ്സിനെ കാണിച്ചപ്പോൾ ഞെട്ടിത്തരിച്ചു പോയി വി എസ് .അത്രയും രേഖകൾ നേരിട്ടു കാണിച്ചത് കൊണ്ട് ബാക്കിയുള്ള എല്ലാ സംഗതികൾക്കും സ്വന്തം അനുയായികളെ രംഗത്തിറക്കി രേഖകൾ കീഴ്പ്പെടുത്തി.ചിലപ്പോൾ അത് ചെയ്തു സഹായിച്ചവർ ഇത് വായിച്ചു ഇപ്പോൾ ചിരിക്കുന്നുണ്ടാകും. അവർ കൂടി അറിഞ്ഞിരിക്കാൻ ഒരു കാര്യം മാത്രം തുറന്ന് പറയട്ടെ വി എസ് അടിയതിരമായി ദില്ലിക്ക് പറന്ന്

ബദൽ നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് പിബി തീരുമാനിച്ച തനുസരിച്ചു ബദൽ പ്രമാണങ്ങൾ ഞൊടിയിടയിൽ റെഡിയായത് .എന്തെന്നാൽ പ്രകാശ് കാരാട്ട് ഒരു വിട്ടുവീഴ്ചയ്ക്കും വഴങ്ങിയില്ല. പാർട്ടിയിൽ എന്താണ് സംഭവിക്കുന്നതെന്നതിൽ വി എസിന് ഒരു പിടിവള്ളി കൂടി.
.പക്ഷെ പാർട്ടിയുടെ ഒരു മൊട്ട് സൂചിക്കുപോലും നഷ്ടമുണ്ടായില്ല. കമ്യുണിസ്റ്റ് പാർട്ടി യഥാർത്ഥ പാർട്ടിയായി നിന്നിരുന്നെങ്കിൽ ഇതിൽ ഉൾപ്പെട്ട ആരെങ്കിലും പാർട്ടിയിൽ ഏതെങ്കിലും സ്ഥാനത്തു ഉണ്ടാകുമായിരുന്നോ”. അതോ ഈ എം എസ് ബ്രാഹ്‌മനായിരുന്നത് ആണോ പാർട്ടിയെ രക്ഷിച്ചത്. ബ്രാഹ്‌മണ ശാപം ഏൽക്കാതിരിക്കാനുള്ള മേനോൻ സാറിന്റെ പൊടിക്കൈ.
.ഞാൻ കൂടുതൽ നീട്ടുന്നില്ല. അഭിനവ ? റിസർബാങ്കിന്റെ മേധാവിയായി വാഴുന്ന സഖാവ് ഈ രഹസ്യം എത്ര വർഷം സഹിച്ചുവല്ലേ?

 

 

Tags: cpimG SHAKIDARANDHESHABIMANI
Share2TweetSendShare

Latest stories from this section

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

‘ചൈന അതിർത്തി ലക്ഷ്യമിട്ട് ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!’; ഭൂട്ടാൻ അതിർത്തിയിലേക്ക് പുതിയ റെയിൽവേ പാത, 272 കോടി അനുവദിച്ചു!

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘ഗ്യാലറിയിലിരുന്ന് കളി കാണുന്ന പോലെയല്ല കളത്തിലിറങ്ങി കളിക്കുന്നത്! ‘ഹെലികോപ്റ്റർ ധൂർത്തും സത്കാരവും ജനങ്ങൾ കാണുന്നുണ്ട്’: ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies