മലപ്പുറം: പാണ്ടിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്‌ത മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനിൽ കുമാർ ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
13കാരിയെ ശല്യം ചെയ്ത കേസിലാണ് അറസ്റ്റിലാണ്. കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ആയിരുന്നു നടപടി. പോക്‌സോ നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.












