തിരവനന്തപുരം: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് സഞ്ജു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
‘അത് അങ്ങനെയാണ്, മുന്നോട്ട് പോകാനാണ് തീരുമാനം’ സഞ്ജു കുറിച്ചു. നേരത്തെ ഏഷ്യാ കപ്പില്‍ നിന്നും ഏകദിന ലോകകപ്പ് ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി സഞ്ജു ശ്രീലങ്കിയലേക്ക് പോയതാണ്. എന്നാല്‍ പരിക്ക് മാറി ശ്രീലെങ്കിലെത്തിയ കെ എല്‍ രാഹുല്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ടീമിനൊപ്പം ചേര്‍ന്നതോടെ സഞ്ജുവിന്റെ സാധ്യതകള്‍ അടഞ്ഞു. തുടര്‍ന്ന് സഞ്ജു നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
https://www.facebook.com/photo.php?fbid=906316674187707&set=a.279812596838121&type=3&ref=embed_post
ഈ മാസം 21 നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തുടങ്ങുന്നത്.
Discussion about this post