ഛത്തീസ്ഗഡ് : ആക്സിസ് ബാങ്ക് ശാഖയിൽ വൻ കവർച്ച. തോക്കുമായി എത്തിയ കവർച്ചക്കാർ 8.5 കോടി രൂപയുടെ പണവും സ്വർണവും കൊള്ളയടിച്ചു. റായ്ഗഡ് നഗരത്തിലെ ആക്സിസ് ബാങ്ക് ശാഖയിലാണ് കവർച്ച നടന്നത്. ആയുധധാരികളായ കവർച്ചക്കാർ ബാങ്ക് അടിച്ചുതകർക്കുകയും മാനേജരെ പരിക്കേൽപ്പിക്കുകയും ചെയ്തു.
റായ്ഗഡ് നഗരത്തിലെ ജഗത്പൂർ ശാഖയിൽ രാവിലെ 9.30ഓടെയാണ് സംഭവം നടന്നതെന്ന് റായ്ഗഡ് സീനിയർ പോലീസ് സൂപ്രണ്ട് സദാനന്ദ് കുമാർ അറിയിച്ചു. ഏഴുപേരുടെ സംഘമാണ് കൊള്ള നടത്തിയത്. ബാങ്ക് മാനേജറോട് ലോക്കർ റൂമിന്റെ താക്കോൽ ആവശ്യപ്പെട്ടത് വി സമ്മതിച്ചതിനെ തുടർന്ന് മൂർച്ചയുള്ള ആയുധം കൊണ്ട് അദ്ദേഹത്തിന്റെ കാലിൽ കുത്തി പരിക്കേൽപ്പിച്ചു. പോലീസ് എത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പണവും സ്വർണാഭരണങ്ങളും കൊള്ളയടിച്ച ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടുവെന്ന് ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചു. ഏഴു കോടി രൂപ പണവും ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങളും ആണ് കൊള്ളയടിക്കപ്പെട്ടിട്ടുള്ളത്. പ്രതികളെ പിടികൂടാനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Discussion about this post