റായ്പൂർ: ഛത്തീസ്ഗഡിൽ കേന്ദ്രസർക്കാരിന്റെ കമ്യൂണിസ്റ്റ് ഭീകര പ്രവർത്തനങ്ങൾ ഫലം കാണുന്നു. സർക്കാരിന്റെ പദ്ധതിയിൽ ആകൃഷ്ടരായി കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ പോലീസിന് മുൻപാകെ കീഴടങ്ങി. കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളിലൊന്നായ സുഖ്മ ജില്ലയിലായിരുന്നു സംഭവം.
വിവിധ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ആറോളം കമ്യൂണിസ്റ്റ് ഭീകരരാണ് കീഴടങ്ങിയത്. റെവല്യൂഷണറി പീപ്പിൾസ് കമ്മിറ്റി കമാൻഡർമാരായ എൽമാഗുണ്ടയും സുക്കയും കൂട്ടാളികളായ സന്ന, ലഖ്മ എന്നിവരും ദണ്ഡകാരുണ്യ ആദിവാസി കിസാൻ മസ്ദൂർ സംഗതാൻ അംഗങ്ങളായ നന്ദ, കോശ എന്നിവരുമാണ് കീഴടങ്ങിയത്. കൊടും ഭീകരരായ ഇവരിൽ ചിലരുടെ തലയ്ക്ക് ഒരു ലക്ഷം രൂപവരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
സിആർപിഎഫ് 131 ബറ്റാലിയൻ സെക്കൻഡ് കമാൻഡർ മൗലി മോഹൻ കുമാർ, ഡിവൈഎസ്പി ഉത്തം പ്രതാപ് സിംഗ് എന്നിവർക്ക് മുൻപാകെയാണ് ഭീകരർ കീഴടങ്ങിയത്. ഇവർക്ക് സർക്കാരിന്റെ പുനരധിവാസ പദ്ധതിയായ പൂന നർക്കോം ക്യാമ്പെയ്‌നിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങൾ നൽകും. ഈ ക്യാമ്പെയ്‌നിൽ ആകൃഷ്ടരായാണ് ഇവർ കീഴടങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post