Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഇന്ത്യക്കെതിരെ സംയുക്ത പ്രസ്താവന നടത്താനാവില്ല‘: കാനഡയെ നിലപാടറിയിച്ച് അമേരിക്കയും ബ്രിട്ടണും ഓസ്ട്രേലിയയും; നാണം കെട്ട് ട്രൂഡോ

ഇന്ത്യയെ ഏഷ്യയിലെ വൻ ശക്തിയായി പരിഗണിക്കുന്ന പാശ്ചാത്യ ലോകം കനേഡിയൻ പ്രധാനമന്ത്രിയുടെ നിലപാട് തള്ളിയതിനെ ഇന്ത്യ നേടിയ ശക്തമായ നയതന്ത്ര വിജയമായാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്

by Brave India Desk
Sep 19, 2023, 10:50 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യ വിശദീകരണം നൽകണമെന്ന ആവശ്യത്തിൽ പാശ്ചാത്യ സഖ്യകക്ഷികളെ കൊണ്ട് സമ്മർദ്ദം ചെലുത്തിക്കാനുള്ള കാനഡയുടെ നീക്കത്തിന് തിരിച്ചടി. വിഷയത്തിൽ ഇന്ത്യക്കെതിരെ സംയുക്ത പ്രസ്താവന നടത്തണമെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആവശ്യം പരിഗണനക്ക് പോലും എടുക്കാതെ അമേരിക്കയും ഓസ്ട്രേലിയയും തള്ളി. കാനഡയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ബ്രിട്ടണും അറിയിച്ചതായാണ് വിവരം.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്നും വിഷയത്തിൽ ഇന്ത്യ പ്രതികരിക്കണമെന്നുമായിരുന്നു കാനഡയുടെ ആവശ്യം. ഇന്ത്യ ഇത് മുഖവിലക്കെടുക്കാതെ അവഗണിക്കുകയും ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പാശ്ചാത്യ സഖ്യകക്ഷികളുടെ ഇന്ത്യൻ അനുകൂല നിലപാട് കാനഡക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

Stories you may like

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

ഒരു വിദേശിക്കും ഇന്ത്യയെ നിയന്ത്രിക്കാനാകില്ല ; ഇലോൺ മസ്‌കിനെതിരെ ആഞ്ഞടിച്ച് ഒവൈസി

ഹർദീപ് സിംഗ് നിജ്ജാർ കനേഡിയൻ പൗരനാണെന്നും അയാളെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്നുള്ള ആരോപണം സാധൂകരിക്കുന്ന റിപ്പോർട്ടാണ് കനേഡിയൻ സുരക്ഷാ ഏജൻസികൾ നൽകുന്നതെന്നുമാണ് ജസ്റ്റിൻ ട്രൂഡോ ആരോപിക്കുന്നത്. ഇക്കാര്യം ട്രൂഡോ പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ കാനഡയുടെ ആരോപണം ഇന്ത്യ പൂർണമായും തള്ളിയിരിക്കുകയാണ്. ഇന്ത്യയെ ഏഷ്യയിലെ വൻ ശക്തിയായി പരിഗണിക്കുന്ന പാശ്ചാത്യ ലോകം കനേഡിയൻ പ്രധാനമന്ത്രിയുടെ നിലപാട് തള്ളിയതിനെ ഇന്ത്യ നേടിയ ശക്തമായ നയതന്ത്ര വിജയമായാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

2020ലാണ് ഹർദീപ് സിംഗ് നിജ്ജാറിനെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഭീകരനായി പ്രഖ്യാപിക്കുന്നത്. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സുമായി നിജ്ജാറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഇന്ത്യൻ ഏജൻസികൾ കാനഡയോട് ഇയാളെ ഇന്ത്യക്ക് കൈമാറാൻ ആവശ്യപ്പെട്ടിരുന്നു. അതേവർഷം തന്നെ പഞ്ചാബിലെ ഒരു ഹിന്ദു പുരോഹിതന്റെ കൊലക്ക് പിന്നിലെ നിജ്ജാറിന്റെ സ്വാധീനവും ഇന്ത്യ കണ്ടെത്തിയിരുന്നു.

തുടർന്ന് 2023 ജൂൺ 18ന് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുകയായിരുന്നു. നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണ് എന്ന് ഖാലിസ്ഥാൻ അനുകൂലികൾ ആരോപിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് കാനഡയിലും യുകെയിലും അമേരിക്കയിലും ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.

Tags: Narendra ModiusaCANADAaustraliaUKindiaJustin TruedauHardeep Singh Nijjar
Share6
Tweet
Send
Share

Latest stories from this section

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

ബംഗ്ലാദേശ് മോഡൽ ഭരണകൂട അട്ടിമറിക്കാണ് കോൺഗ്രസ് ശ്രമിക്കുന്നത് ; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി രാജ്നാഥ് സിംഗ്

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

Latest News

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

അഭിജീത് ദിപ്കെ കസ്റ്റഡിയിൽ, കൊണാട്ട് പ്ലേസിൽ പ്രതിഷേധം വിലക്കി പോലീസ് ; ഡൽഹിയിൽ കനത്ത സുരക്ഷ

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

ജയിൽ കഴിയുന്ന കൊടുംഭീകരന് അച്ഛനാവാൻ സൗകര്യമൊരുക്കിയ നാടാണ്,അവരെ നിയന്ത്രിക്കേണ്ടത് ലോകതാത്പര്യം; പാകിസ്താനെ നാണം കെടുത്തി ഒവൈസി

ഒരു വിദേശിക്കും ഇന്ത്യയെ നിയന്ത്രിക്കാനാകില്ല ; ഇലോൺ മസ്‌കിനെതിരെ ആഞ്ഞടിച്ച് ഒവൈസി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

എന്റെ മോനെ തീ, സ്വിംഗ് കിംഗ് തിരിച്ചുവന്നു; അർശ്ദീപിന് പകരക്കാരനായി ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ; വിൻഡീസിനെതിരായ അവസാന പോരാട്ടത്തിൽ കളത്തിൽ ഇറങ്ങും

എന്റെ മോനെ തീ, സ്വിംഗ് കിംഗ് തിരിച്ചുവന്നു; അർശ്ദീപിന് പകരക്കാരനായി ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ; വിൻഡീസിനെതിരായ അവസാന പോരാട്ടത്തിൽ കളത്തിൽ ഇറങ്ങും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies