പശ്ചിമ ബംഗാൾ : ബംഗ്ലാദേശ് അതിർത്തി വഴി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. 14 കോടി രൂപ വിലമതിക്കുന്ന 23 കിലോ സ്വർണമാണ് പിടികൂടിയത്. അതിർത്തി രക്ഷാ സേന(BSF)യാണ് ഈ വലിയ കള്ളക്കടത്ത് പിടികൂടിയത്. സ്വർണ്ണം കടത്തൽ ശ്രമിച്ച ഒരാളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദക്ഷിണ ബംഗാൾ അതിർത്തിയിലെ 68 ബറ്റാലിയൻ അതിർത്തി പോസ്റ്റിൽ വച്ചാണ് കള്ളക്കടത്ത് പിടികൂടിയത്. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ കുലിയ ഗ്രാമത്തിൽ നിന്നുള്ള ഇന്ദ്രജിത് പത്രയെയാണ് ബിഎസ്എഫ് പിടികൂടിയത്. 50 സ്വർണ ബിസ്‌കറ്റുകളും 16 സ്വർണക്കട്ടികളുമായി 23 കിലോ സ്വർണമാണ് പിടികൂടിയത്. 14 കോടി രൂപ വില വരുന്നതാണ് ഈ സ്വർണം.
സ്വർണ്ണക്കടത്തിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ബൈക്ക് യാത്രക്കാരനായിരുന്ന പ്രതിയെ ബിഎസ്എഫ് പിടികൂടുന്നത്. സൈന്യം വളഞ്ഞതോടെ ഇയാൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ബൈക്കിന്റെ എയർ ഫിൽട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്.











