ന്യൂഡൽഹി; പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് യുഎസ് അംബാസഡർ. ഡൽഹി ട്രാൻസ്‌പോർട്ട് കോ അമേരിക്കൻ ഔദ്യോഗിക സന്ദർശനത്തിനിടയിലായിരുന്നുർപ്പറേഷന്റെ ഇലക്ട്രിക് ബസിൽ യാത്ര ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇലക്ട്രിക് ബസുകൾ ഭാരതത്തിലെ പൊതുഗതാഗതമേഖലയുടെ പുരോഗതിയിലെ വൻ ചുവടുവെപ്പാണെന്ന് യുഎസ് അംബാസഡർ ചൂണ്ടിക്കാട്ടി.
ആഗോലതലത്തിലുള്ള കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാൻ ഇലക്ട്രിക് ബസ്സുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബ്ദരഹിതമായതും മലിനീകരണം സൃഷ്ടിക്കാത്തതുമായ ഈ സംവിധാനം കാർബൺ കുറയ്ക്കാനും അന്തരീക്ഷം ശുദ്ധിയാക്കി നിർത്താനും സഹായിക്കും. ഇത് നഗരങ്ങളെ വൃത്തിയുള്ളതാക്കി നിർത്തുകയും ജനങ്ങളെ ആരോഗ്യമുള്ളവരാക്കി മാറ്റുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ നഗരങ്ങളിൽ 10000 ഇലക്ട്രിക് ബസ്സുകൾ വിന്യസിക്കുന്നതിനുള്ള ഒരു പദ്ധതി അമേരിക്കയുമായി ചേർന്നാണ് നടപ്പാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടയിലായിരുന്നു സംയുക്തമായി ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ജി 20 ഉച്ചകോടി നടക്കുന്നതിനു മുൻപും നരേന്ദ്രമോദിയും ബൈഡനും കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുഗതാഗത മേഖലയെ ശുദ്ധീകരിക്കുന്നതിൻ്റെ പ്രാധാന്യവും അതിൻ്റെ മാർഗ്ഗങ്ങളുമായിരുന്നു പ്രധാനമായും അന്ന് ചർച്ച ചെയ്തത്.
ഈ മാസം ആദ്യം പുറത്തിറക്കിയ സംയുക്തപ്രസ്താവന പ്രകാരം മതിയായ പൊതുഗതാഗതം ഇല്ലാത്ത നഗരങ്ങളിൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കുന്നതിനു മതിയായ ധനസഹായം സ്വരൂപിക്കുന്നതിനു ധാരണയായിരുന്നു. 10000 ഇലട്രിക് ബസ്സുകൾ വാങ്ങുന്നതിനുള്ള പി എം ഇ- ബസ് സേവാപദ്ധതി ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് പൊതു-സ്വകാര്യമേഖലകൾ ഒരുമിപ്പിച്ചു പ്രവർത്തിക്കുന്നതിനും ധാരണയായിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യ നാഷണൽ ഇലക്ട്രിക് ബസ് പ്രോഗ്രാം ആരംഭിച്ചിരുന്നു. 2027 ഓടു കൂടി രാജ്യത്തുടനീളം 50000 പുതിയ ഇ ബസ്സുകൾ വിന്യസിക്കുകയാണ് അതിൻ്റെ ലക്ഷ്യം.
Discussion about this post