എറണാകുളം : ‘പി. വി’ എന്നത് പിണറായി വിജയൻ തന്നെ, അല്ലെന്ന് മുഖ്യമന്ത്രി തെളിയിച്ചാൽ എം എൽ എ സ്ഥാനം രാജിവെയ്‌ക്കാൻ തയ്യാറാണെന്ന് മാത്യു കുഴൽനാടൻ എം എൽ എ. കരിമണൽ കമ്പനിയിൽ നിന്നും പണം കൈപറ്റിയവരുടെ പേരുവിവരങ്ങളിൽ ‘പി. വി’ എന്നത് പിണറായി വിജയൻ തന്നെയാണ്. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ വ്യക്തമായി തന്നെ പറയുന്നുണ്ട്. പിണറായിയുടെ മകൾക്ക് പണം നൽകിയതിന് പിന്നിൽ അവരുടെ അച്ഛൻ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ആയതുകൊണ്ടാണ്. ഇതിലും കൂടിയ തുക അദ്ദേഹത്തിന് ഇതിനുമുൻപ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ‘പി. വി’ എന്നതിനോടൊപ്പം പിണറായി വിജയനെന്ന് പൂർണമായി എഴുതി വെച്ചിട്ടുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.
കേരളത്തിൽ എത്രയോ പി വി മാരുണ്ടെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. എന്നാൽ സംസ്ഥാനത്തു എത്ര പിണറായി വിജയന്മാരുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കണം. പിണറായി വിജയൻ തന്നെയാണെന്ന് അതിൽ വ്യക്തമായിട്ടു തന്നെ പറയുന്നുണ്ട് കുഴൽനാടൻ ചൂണ്ടിക്കാട്ടി. കരിമണൽ കമ്പനിയിൽ നിന്നും മകൾ വീണ പണം വാങ്ങിയിട്ടുണ്ടെന്ന് പിണറായി വിജയൻ സമ്മതിക്കുന്നുണ്ട്. എന്നാൽ കമ്പനികൾ തമ്മിലുള്ള കരാർ പ്രകാരം ചെയ്ത സേവനങ്ങൾക്കുള്ള തുകയാണെന്നു മുഖ്യമന്ത്രി പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഈ വാദം പച്ചക്കള്ളമാണ്. മുഖ്യമന്ത്രി പറയുന്നത് ഇപ്പോൾ കമ്യുണിസ്റ്റുകാർ പോലും വിശ്വസിക്കാത്ത അവസ്ഥയാണിപ്പോൾ. മുഖ്യമന്ത്രിയുടെ മകൾ കരിമണൽ കമ്പനിയിൽ നിന്നും പണം വാങ്ങിയത് ഒരു സേവനവും നല്കാതെയാണെന്നും അക്കാര്യങ്ങളെല്ലാം റിപ്പോർട്ടിൽ വ്യക്തമാണെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.
Discussion about this post