Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ശ്രദ്ധിച്ചില്ലേൽ പണി കിട്ടും ; അടുക്കളയിലെ കട്ടിംഗ് ബോർഡ് സുരക്ഷിതമല്ലെങ്കിൽ മാരക രോഗങ്ങൾക്ക് പോലും സാധ്യത; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

by Brave India Desk
Sep 22, 2023, 09:36 pm IST
in Special, Lifestyle
Share on Facebook
Tweet
WhatsApp
Telegram

നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കുന്ന കട്ടിംഗ് ബോർഡിന്റെ മെറ്റീരിയൽ ഏതാണെന്നറിയാമോ? വീട്ടിലെ അസുഖങ്ങൾക്ക് പലപ്പോഴും സുരക്ഷിതമല്ലാത്ത കട്ടിംഗ് ബോർഡ് കാരണമാകാം. വിപണിയിൽ ലഭ്യമായിട്ടുള്ള പല കട്ടിംഗ് ബോർഡുകളും സുരക്ഷിതമല്ലെന്നും നീണ്ട ഉപയോഗത്തിലൂടെ മാരക വിഷവസ്തുക്കൾ പുറപ്പെടുവിക്കുന്നതാണെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്, ഫൈബർ, മരം എന്നീ മെറ്റീരിയലുകൾ ഓരോന്നിനും അതിന്റേതായ ദോഷങ്ങൾ ഉണ്ട്. ഇതേക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ കട്ടിംഗ് ബോർഡ് വഴി പല മാരക രോഗങ്ങൾ പോലും പിടികൂടാം.

ഹാനികരമായ രാസവസ്തുക്കൾ, ഫോർമാൽഡിഹൈഡ് അധിഷ്ഠിത പശകൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് പലപ്പോഴും കട്ടിംഗ് ബോർഡുകൾ നിർമ്മിക്കപ്പെടുന്നത്. എന്നാൽ പലപ്പോഴും ആകർഷകമായ വിവരണങ്ങൾ നൽകിയാണ് ഇവ വിറ്റഴിക്കപ്പെടുന്നത്. നിങ്ങളുടെ കട്ടിംഗ് ബോർഡ് ആന്റിമൈക്രോബയൽ, ആൻറി ബാക്ടീരിയൽ അല്ലെങ്കിൽ ദുർഗന്ധം ഉണ്ടാകാത്തത് ആണെന്ന് അവകാശപ്പെടുന്നുവെങ്കിൽ, അതിൽ മൈക്രോബാൻ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നു എന്നാണ് അർത്ഥം. ബാക്ടീരിയകളെ പ്രതിരോധിക്കുന്ന രാസവസ്തുവായ ട്രൈക്ലോസന്റെ മിശ്രിതമാണ് മൈക്രോബാൻ. ഇവ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നത് തീർത്തും ഹാനികരമാണ്.

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകളിൽ ഫ്താലേറ്റസ് , DEHA, ബിസ്‌ഫെനോൽസ് തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിരിക്കാം. പലപ്പോഴും പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നവയാണ് ഇവ. കട്ടിംഗ് ബോർഡുകളിൽ പോറലുകൾ ഉണ്ടാവുന്നത് വഴി ഇവ ഭക്ഷണ വസ്തുക്കളിലേക്ക് കടന്നു കയറും. പല പഠനങ്ങളിലും പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകളിലെ ബാക്ടീരിയയുടെ അളവ്, തടി കൊണ്ടുള്ള ബോർഡുകളിലെ ബാക്ടീരിയയുടെ അളവിനേക്കാൾ വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തടി കൊണ്ടുള്ള കട്ടിംഗ് ബോർഡുകൾ ചൂടുവെള്ളത്തിൽ കഴുകി അണുവിമുക്തമാക്കാം എന്നുള്ളത് ഏറെ പ്രയോജനപ്രദമാണ്. എന്നാൽ പ്ലാസ്റ്റിക് കൊണ്ടുള്ള കട്ടിംഗ് ബോർഡുകളിൽ ചൂടുള്ള വെള്ളമോ മറ്റു വസ്തുക്കളോ വീഴുന്നത് പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മറ്റു പല രാസവസ്തുക്കളും കൂടെ പുറത്തേക്കു വമിക്കുന്നതിന് കാരണമാകും. ഇത് കൂടുതൽ ഹാനികരവും ശരീരത്തിന് ദോഷം ചെയ്യുന്നതുമാണ്. തടി കൊണ്ടുള്ള കട്ടിംഗ് ബോർഡുകൾ മറ്റുള്ളവയെ അപേക്ഷിച്ചു ഗുണകരമാണെങ്കിലും ഇവ ഒറ്റ തടിക്കഷ്ണം ആയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ചെറിയ തടികഷ്ണങ്ങൾ ഒട്ടിച്ചെടുക്കുന്ന തരത്തിലുള്ളവയാണെങ്കിൽ ഇവ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ കാലക്രമേണ ബഹിർഗമിച്ച് ശരീരത്തിന് ദോഷകരം ആവുന്നതാണ്. അതിനാൽ ആരോഗ്യത്തെ സംരക്ഷിക്കാനായി കട്ടിംഗ് ബോർഡുകൾ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കേണ്ടത് ഏറെ അത്യാവശ്യമാണ്.

Tags: cutting boardchopping boardhealthy kitchen
Share11
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

Latest News

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ക്രിമിനൽ വിചാരണ ചെയ്യണം ; ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി

മലനിരകൾ മുതൽ മരുഭൂമി വരെ ഒന്നിച്ച് പൊരുതി; ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ് 2026’ ശ്രദ്ധേയമാകുന്നു

മലനിരകൾ മുതൽ മരുഭൂമി വരെ ഒന്നിച്ച് പൊരുതി; ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ് 2026’ ശ്രദ്ധേയമാകുന്നു

ആസാദ് കശ്മീർ എന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണ; പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി തസ്ലീമ അക്തർ; യു.എൻ വേദിയിൽ നാണംകെട്ട് രാജ്യം

ആസാദ് കശ്മീർ എന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണ; പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി തസ്ലീമ അക്തർ; യു.എൻ വേദിയിൽ നാണംകെട്ട് രാജ്യം

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies