മൊഹാലി: ഒന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ. എട്ട് പന്തുകൾ അവശേഷിക്കെ അഞ്ച് വിക്കറ്റിനാണ് വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 277 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാൻ ഹില്ലും ഋതുരാജ് ഗെയ്ക്ക്വാദും മികച്ച തുടക്കം നൽകി.
ഗെയ്ക്ക്വാദ് 77 പന്തിൽ 71 റൺസും ശുഭ്മാൻ ഗിൽ 63 പന്തിൽ 74 റൺസും നേടി. ആദ്യ ഏഴ് ഓവറിൽ ഇരുവരും സ്‌കോർ 43 ലെത്തിച്ചു. അനായാസ ജയം നേടേണ്ട സ്ഥാനത്ത് ഇടയ്ക്ക് കളി സങ്കീർണമാകുന്ന തരത്തിലേക്കും കാര്യങ്ങൾ എത്തി.
ശ്രേയസ് അയ്യർ മൂന്ന് റൺസെടുത്ത് നിൽക്കവേ റണ്ണൗട്ട് ആയെങ്കിലും പിന്നാലെ എത്തിയ കെഎൽ രാഹുലും (63 പന്തിൽ 58) സൂര്യകുമാർ യാദവും (49 പന്തിൽ 50) ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.
പത്ത് ഓവറിൽ 51 റൺസ് മാത്രം വിട്ടുകൊടുത്താണ് മൊഹമ്മദ് ഷമി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. ഷമിയുടെ ഓവറുകളിലെ അവസാന ഒൻപത് പന്തുകളിലാണ് മൂന്ന് വിക്കറ്റുകളും വീണത്. ബ്രൂമ്രയും അശ്വിനും ജഡേജയും ഓരോ വിക്കറ്റുകൾ വീഴ്ത്തി.
52 റൺസെടുത്ത ഡേവിഡ് വാർണർ ആണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ. സ്റ്റീവൻ സ്മിത് (41), മാർനസ് (39), കാമറൂൺ ഗ്രീൻ (31)ജോഷ് ഇൻഗ്ലിസ് (45) എന്നിവർ ഓസീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തി. ഞായറാഴ്ച ഇൻഡോറിലാണ് രണ്ടാം മത്സരം.
Discussion about this post