ബ്രിട്ടണിൽ സിഗരറ്റ് നിരോധിക്കുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നീക്കം നടത്തുന്നതായി റിപ്പോർട്ട്. വരും തലമുറയെ സിഗരറ്റ് പോലുള്ള പുകയില ഉത്പന്നങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം.
2009 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ചവർക്ക് പുകയില വിൽക്കുന്നത് നിരോധിക്കുന്നതായി ന്യൂസിലാൻഡ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഈ നിയമങ്ങൾക്ക് സമാനമായ പുകവലി വിരുദ്ധ നടപടികളാണ് ഋഷി സുനക് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇ സിഗരറ്റുകളുടെ വിൽപ്പനയിൽ നേരത്തെ തന്നെ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
2030ഓടെ രാജ്യത്ത് പൂർണമായും പുകവലി ഇല്ലാതാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ ആലോചനയെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ വക്താവ് അറിയിച്ചു. പുകവലി നിരക്ക് കുറയ്ക്കാനുള്ള നടപടികൾ ആലോചനയിലാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Discussion about this post