Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അമ്മായിഅമ്മയ്ക്ക് ആകാമെങ്കിൽ മരുമകൾക്കും ആകാം; സ്ത്രീകൾക്ക് ജോലി ഉപേക്ഷിക്കാതെ തന്നെ വിവാഹിതരാവാം; പുതിയ പഠനം പറയുന്നത് ഇങ്ങനെ

by Brave India Desk
Sep 24, 2023, 03:56 pm IST
in India, Lifestyle, Culture, Offbeat
Share on FacebookTweetWhatsAppTelegram

ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് പഠിച്ച് എപ്പോഴും ഒന്നാംസ്ഥാനം തന്നെ സ്വന്തമാക്കുന്ന ഒരു കൂട്ടുകാരി നമുക്കിടയിൽ ഉണ്ടായിരുന്നില്ലേ. വലിയ സ്വപ്‌നങ്ങൾ നെയ്ത് നാളെ ഒരിക്കൽ ഞാൻ ഡോക്ടറാകുമെന്നും ടീച്ചറാകുമെന്നും പോലീസാകുമെന്നും അഭിമാനത്തോടെ പറഞ്ഞിരുന്ന ഒരു കൂട്ടുകാരി. അവൾക്കിപ്പോൾ എന്ത് സംഭവിച്ചു എന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ? നന്നായി പഠിച്ചു ഫസ്റ്റ് ക്ലാസോടെ തന്നെ അവൾ പാസായി. പക്ഷേ ജോലിക്ക് പോയില്ല അത്രേ. അവളെ വിവാഹം കഴിച്ചുകൊണ്ട് പോയ വീട്ടിൽ സ്ത്രീകൾ ജോലിക്ക് പോയി കുടുംബം നോക്കേണ്ട ‘ഗതികേട്’ ഇല്ലാത്തതിനാൽ അവൾ നല്ല കുടുംബിനിയായി. ഇന്ന് ബഹുഭൂരിപക്ഷം സ്ത്രീകൾക്കും സംഭവിക്കുന്ന കാര്യമാണിത്.

പഠനകാലത്ത് മത്സരത്തോടെ പഠിച്ച് നല്ല മാർക്ക് നേടിയിട്ടും കുടുംബശേഷം പലവിധകാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് സ്ത്രീകൾക്ക്. കുറേയധികം മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും കുടുംബത്തിൽ പെട്ടെന്നൊരു ആവശ്യം വന്നാൽ ആദ്യം ലീവ് എടുക്കേണ്ട, ആദ്യം ജോലി ഉപേക്ഷിക്കേണ്ട ഒരാളാണ് സ്ത്രീയെന്നാണ് പലയിടത്തെയും തെറ്റിദ്ധാരണ. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ വിവാഹം കഴിക്കാൻ മടിക്കുകയാണ് ഇന്നത്തെ ചെറുപ്പക്കാരികൾ.

Stories you may like

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

എന്നാലിതാ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനം ശ്രദ്ധനേടുകയാണ്.അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ 2023’ റിപ്പോർട്ടാണ് ചർച്ചയാവുന്നത്. അമ്മായി അമ്മമാർ ജോലിക്ക് പോകുന്നത് മരുമകളായി വരുന്ന പെൺകുട്ടി/ സ്ത്രീക്കും ജോലിയവസരമുണ്ടാക്കുന്നു- അല്ലെങ്കിൽ ആ രീതിയിൽ സമൂഹം മാറുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്ത് – പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ അമ്മായി അമ്മമാർ ജോലി ചെയ്യുന്നവരാണെങ്കിൽ 70 ശതമാനം മരുക്കളായി വരുന്ന സ്ത്രീകളും ജോലി ചെയ്യുന്നവരാണ് എന്നതാണ് ഇവരുടെ കണ്ടെത്തൽ. ഗ്രാമങ്ങളിലേക്ക് എത്തുമ്പോൾ അത് 50 ശതമാനവും ആകുന്നു. കൊറോണയ്ക്ക് ശേഷം ജോലിക്ക് പോകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായി. നിരവധി പേരാണ് സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് സ്വയം ജോലിക്കായി ഇറങ്ങിത്തിരിച്ചതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

സ്ത്രീകൾ കൂടി ജോലിക്ക് പോകേണ്ടതിന്റെ ആവശ്യകത കുടുംബങ്ങൾ ഇന്ന് മനസിലാക്കി തുടങ്ങിയിരിക്കുന്നു. സാമ്പത്തികകാര്യങ്ങളിലും സ്ത്രീകളുടെ പങ്കാളിത്വം ഉയരുന്നത് തുല്യതയിലേക്കുള്ള വഴി എളുപ്പമാക്കുന്നു. പഠനം അനുസരിച്ച് സ്വന്തം ചിലവുകൾക്കായി എങ്കിലും സ്വയം പണം കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരികളിലധികവും അത്രേ.

Tags: Lift Female EmploymentVIRALdaughter in lawmother in lawWorking Moms-In-Law
Share1TweetSendShare

Latest stories from this section

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

Discussion about this post

Latest News

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies