ഹൈദരാബാദ്: വയനാടിന് പകരം ഹൈദരാബാദിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ ഒരു പൊതു യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി.
” ഞാൻ കോൺഗ്രസിനേയും നിങ്ങളുടെ നേതാവിനേയും വെല്ലുവിളിക്കുകയാണ്. ഇക്കുറി വയനാട്ടിൽ നിന്നല്ല, ഹൈദരാബാദിൽ നിന്ന് നിങ്ങൾ മത്സരിക്കണം. നിങ്ങൾ എപ്പോഴും വലിയ വലിയ പ്രസ്താവനകൾ നടത്താറുണ്ടല്ലോ, ഇനി നേരിട്ട് ഗ്രൗണ്ടിലിറങ്ങി എനിക്കെതിരെ മത്സരിക്കാൻ ധൈര്യം കാണിക്കൂ” എന്നാണ് ഒവൈസി പറഞ്ഞത്.
തെലങ്കാനയിൽ ബിജെപിയും ബിആർഎസും എഐഎംഐഎമ്മും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും, കോൺഗ്രസ് ഇവർക്കെതിരെയാണ് മത്സരിക്കുന്നതെന്നും രാഹുൽ ആരോപിച്ചിരുന്നു. അസദുദ്ദീൻ ഒവൈസിക്കെതിരെ സിബിഐയും ഇഡിയും കേസെടുക്കാത്തത് ഇതിന് തെളിവാണെന്നുമായിരുന്നു രാഹുലിന്റെ വാദം. പിന്നാലെ ഒവൈസിയുടെ വെല്ലുവിളി.








