പത്തനംതിട്ട: സോളാര്‍ കേസില്‍ പരാതിക്കാരി കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച കത്തില്‍ കൃത്രിമത്വം കാണിച്ചെന്ന ഹര്‍ജിയില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം. കോട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അടുത്ത മാസം 10 നാണ് ഹാജരാകേണ്ടത്. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയയ്ക്കുമെന്നും കോടതി അറിയിച്ചു.
ഹര്‍ജിക്കെതിരെയുള്ള ഹൈക്കോടതിയുടെ സ്‌റ്റേ അവസാനിച്ച സാഹചര്യത്തിലാണ് വിഷയം കോടതി വീണ്ടും പരിഗണിച്ചത്. ഗണേശ് കുമാറും ഒന്നാം പ്രതിയായ പരാതിക്കാരിയും ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ബി ഗണേഷ്‌കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നത്. .
സോളാര്‍ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയില്‍ കഴിയുമ്പോള്‍ എഴുതുകയുണ്ടായി. അതില്‍ നാല് പേജ് കൂടി പുതുതായി എഴുതിച്ചേര്‍ത്തത് ആണെന്നായിരുന്നു സിബഐയുടെ കണ്ടെത്തല്‍. ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കേസിലാണ് ഇപ്പോള്‍ കൊട്ടാരക്കര കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ.
Discussion about this post