പുസ്തക വിപണിയിൽ ഇപ്പോൾ ബെസ്റ്റ് സെല്ലർ ആയി മാറിയിരിക്കുന്നത് ഇലോൺ മസ്കിന്റെ ജീവചരിത്രമാണ്. പ്രശസ്ത ജീവചരിത്രകാരനായ വാൾട്ടർ ഐസക്‌സൺ ആണ് മസ്കിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്. പുസ്തകം പുറത്തിറക്കിയ ആദ്യ ആഴ്ചയിൽ തന്നെ 92,560 കോപ്പികളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.
അമേരിക്കൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ വാൾട്ടർ ഐസക്സൺ
ടൈം മാഗസിന്റെ മുൻ എഡിറ്റർ-ഇൻ-ചീഫ് കൂടിയാണ്. കോഡ് ബ്രേക്കർ, ലിയോനാർഡോ ഡാവിഞ്ചി, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ഐൻസ്റ്റീൻ എന്നീ ജീവചരിത്ര ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. സ്കൂളിലടക്കം ഏകാന്ത ജീവിതം നയിച്ചിരുന്ന ഒരു കുട്ടിയിൽ നിന്ന് ഒരു ശതകോടീശ്വരൻ സംരംഭകനിലേക്കുള്ള മസ്കിന്റെ രൂപാന്തരവും വ്യക്തിബന്ധങ്ങളും എല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്.
ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ജീവചരിത്രത്തിന് ശേഷം പുറത്തിറക്കിയ ആഴ്ചയിൽ തന്നെ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റുപോകുന്ന പുസ്തകം എന്ന രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇപ്പോൾ മസ്കിന്റെ ജീവചരിത്രം. 2011-ൽ ഐസക്‌സൺ തന്നെ രചന നിർവഹിച്ച സ്റ്റീവ് ജോബ്സിന്റെ ജീവചരിത്രം ആദ്യ ആഴ്ചയിൽ ഏകദേശം 3,83,000 കോപ്പികളാണ് വിൽക്കപ്പെട്ടത്.
Discussion about this post