ന്യൂയോർക്ക്: ഖാലിസ്ഥാൻ ഭീകരൻ കരൺവീർ സിംഗിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ. ഖാലിസ്ഥാൻ ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. നിലവിൽ ഇയാൾ പാകിസ്താനിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഭീകർ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയരുന്ന തർക്കങ്ങൾക്കിടെ ഖാലിസ്ഥാൻ ഭീകരർക്കെതിരെ ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിക്കുകയാണ്. ഇതിനിടെയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
പഞ്ചാബ് സ്വദേശിയായ കരൺവീർ ബബ്ബർ ഖൽസ ഇന്റർനാഷണൽ എന്ന ഭീകര സംഘടനയിലെ പ്രധാനിയാണ്. കൊടും ക്രിമിനലുകളായ വാ്വ സിംഗ്, ഹർവിന്ദർ സിംഗ് റിൻഡ എന്നീ ഭീകരരുടെ അടുത്ത അനുയായി ആണ്. ഇരുവരും നിലവിൽ പാകിസ്താനിലാണ്. ഇവർക്കൊപ്പമാണ് കരൺവീറമുള്ളത്.
പാകിസ്താൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് ആണ് ഇവർക്ക് അഭയം നൽകുന്നത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളും ഉണ്ട്. ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനം തടത്തിയതിനുൾപ്പെടെയാണ് കരൺവീറിനെതിരെ കേസ് എടുത്തിട്ടുള്ളത്. കൊലപാതകം, സ്‌ഫോടക ശേഖരം കൈവശം സൂക്ഷിക്കൽ, ഭീകരാക്രമണത്തിനായി ഗൂഢാലോചന, ഭീകരവാദത്തിനായുള്ള ധനസമാഹരണം എന്നീ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Discussion about this post