സെപ്റ്റംബർ 25 എന്ന തീയതിക്ക് ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. അയോധ്യയിലെ രാമ ക്ഷേത്രത്തിന് വേണ്ടി ഭാരതീയ ജനതാ പാർട്ടിയുടെ അനിഷേധ്യ നേതാവ് ലാൽ കൃഷ്ണ അദ്വാനി തന്റെ പ്രശസ്തമായ രഥ യാത്ര ആരംഭിച്ച ദിനമാണ് സെപ്റ്റംബർ 25. 1990 സെപ്റ്റംബർ 25ന് സോമനാഥ ക്ഷേത്രത്തിൽ നിന്നും ഹിന്ദു രാഷ്ട്രത്തിൻ്റെ ജൈത്രരഥമുരുണ്ട് തുടങ്ങിയതിനെക്കുറിച്ചുള്ള ഒരു ഹൃദയസ്പർശിയായ കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് പ്രേം ശൈലേഷ് എന്ന യുവാവ്.
പ്രേം ശൈലേഷിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
1990 സെപ്റ്റംബർ 25.
അന്ന് ഹിന്ദു രാഷ്ട്രത്തിൻ്റെ ഭാവിയെ എന്നന്നേക്കുമായി മാറ്റി മറിക്കാൻ പോകുന്ന അതിവിശിഷ്ടമായ ഒരു ചടങ്ങിന് ദ്വാദശ ജോതിർലിംഗങ്ങളിൽ ഒന്നായ സോമനാഥ ക്ഷേത്രം സാക്ഷ്യം വഹിക്കാൻ പോകുകയായിരുന്നു….അയോധ്യയിലെ രാമ ക്ഷേത്രത്തിന് വേണ്ടി ഒരു രഥയാത്ര ഒരുങ്ങുകയാണ് അന്നവിടെ….
എന്തായിരുന്നു സോമനാഥ ക്ഷേത്രത്തെ ഇത്തരമൊരു ചടങ്ങിന് തിരഞ്ഞെടുത്തതിൻ്റെ പ്രസക്തി??പതിനേഴ് തവണ ഹിംസാത്മകമരായ മത ഭ്രാന്തന്മാരാൽ തകർക്കപ്പെട്ട സോമനാഥ ക്ഷേത്രം സ്വാതന്ത്ര്യാനന്തരം പൂർവാധികം കരുത്തോടെ പുനരുദ്ധാരണം ചെയ്തത്,ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻ്റേ എതിർപ്പിനെയും മറി കടന്ന് സാക്ഷാൽ സർദാർ വല്ലഭായ് പട്ടേലായിരുന്നു….വിഭജനം കൊണ്ടും,കൂട്ട കൊലകൾ കൊണ്ടും ആത്മവിശ്വാസം തകർന്ന ഹിന്ദു സമാജത്തിൻ്റെ ഉയർത്തെഴുന്നേൽപ്പായിരുന്നു സോമനാഥ് ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം….അങ്ങനെയുള്ള ആ സോമനാഥൻ്റെ തിരുനടയിൽ പ്രഭാത പൂജകളിൽ ഏർപ്പെട്ട് ഇരിക്കുകയാണ് അന്നത്തെ ബിജെപി ദേശീയ അധ്യക്ഷൻ ലാൽ കൃഷ്ണ അദ്വാനി…
പൂജകൾക്കൊടുവിൽ ക്ഷേത്രത്തിൻ്റെ പുറത്ത്, തന്നെ കാത്ത് നിന്ന തൻ്റെ പ്രിയപെട്ട സന്തത സഹചാരികളായ, രഥ യാത്ര മനോഹരമായി സംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ട പ്രമോദ് മഹാജനോടും നരേന്ദ്ര ദാമോദർ ദാസ് മോദിയോടും ഒരുക്കങ്ങളെ കുറിച്ച് അദേഹം ചർച്ച ചെയ്തു…ശേഷം എല്ലാവരുമായി ഒരുമിച്ച് സകല പ്രതിസന്ധികളെയും തരണം ചെയ്ത് സോമനാഥ ക്ഷേത്രം യാഥാർഥ്യമാക്കിയ,ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന സർദാർ വല്ലഭായ് പട്ടേലിൻ്റെ ശിൽപ്പത്തിന് മുന്നിൽ പുഷ്പ്പാഞ്ചലി അർപ്പിച്ചു…അദ്വാനി രഥത്തിലേക്ക് കയറി നിന്നു ….പതാകയുയർത്തി യാത്രക്ക് അനുമതി നൽകിയത് അന്നത്തെ പാർട്ടി ഉപാദ്ധ്യക്ഷരായ വിജയരാജ സിന്ധ്യയും സിക്കന്ധർ ഭക്തും ചേർന്നായിരുന്നു…..അപൂർവമായ, അന്ന് വരെ ഈ രാഷ്ട്രം കാണാത്ത ഒരു അനുഭൂതിയായിരുന്നു അന്നവിടത്തെ അന്തരീക്ഷം മുഴുവൻ….
രാമൻ്റെ രഥം ഉരുണ്ട് തുടങ്ങി…കുരുക്ഷേത്ര യുദ്ധത്തിൽ ധർമ്മത്തിന് വേണ്ടി അർജ്ജുനൻ്റെ തേരാളിയായി സാക്ഷാൽ കൃഷ്ണൻ തന്നെ രംഗത്തെത്തിയത് പോലെ,ഇവിടെ,സാക്ഷാൽ ശ്രീരാമന് വേണ്ടി കലിയുഗത്തിൽ മറ്റൊരു കൃഷ്ണൻ തേരാളിയായി….ജയ് ശ്രീറാം എന്ന് അന്ന് പ്രകൃതി പോലും ഹർഷാരവം മുഴക്കിയിരിക്കണം…..ഗുജറാത്തിൽ ആരംഭിച്ച രഥ യാത്രയ്ക്ക് വൻ സ്വീകരണമാണ് ലഭിച് തുടങ്ങിയത്….ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിലെക്ക്,ഛത്രപതി ശിവാജി മഹാരാജിൻ്റെ മണ്ണിലേക്ക് കടക്കുന്നതിന് മുമ്പ് പ്രമോദ് മഹാജൻ അദ്വാനിയോട് പറഞു
“അദ്വാനി ജി,ഈ സ്വീകരണം കണ്ട് അധികം ആഹ്ലാദവാൻ ആകേണ്ട…. നമ്മുക്കിനി കടന്ന് പോകേണ്ട സ്ഥലങ്ങളിൽ ചിലപ്പോൾ ഇത്രയും സ്വീകരണം ലഭിച്ചെന്ന് വരില്ല…”
പ്രതീക്ഷകളെ ഒന്ന് നിരാശപ്പെടുത്തിയ വാക്കുകളായിരുന്നു അതെങ്കിലും,അതായിരുന്നു സത്യമെന്ന് അദ്വാനിക്കും അറിയാമായിരുന്നു…. മഹാരാഷ്ട്രയിലെക്ക് രഥം പ്രവേശിച്ച് തുടങ്ങി കുറെ ദൂരം മുന്നോട്ട് പോയപ്പോൾ പ്രമോദ് മഹാജൻ അദ്വാനിയോട് പറഞു;
“അദ്വാനി ജി,നമുക്ക് ഇവിടെ യാത്ര നിർത്തേണ്ടി വരും…”
അദ്വാനി ഒരു നിമിഷം ഒന്ന് നടുങ്ങി..പിഴവ് സംഭവിച്ചോ??ആളുകൾ സ്വീകരിക്കുന്നില്ലേ തൻ്റെ യാത്രയെ??അത്രയും സ്വതബോധം നഷ്ടപ്പെട്ടവരായി മാറിയോ ഹിന്ദുക്കൾ???…തരിച്ചു നിന്ന അദ്വാനിയോട് പ്രമോദ് മഹാജൻ ചിരിച്ചു കൊണ്ട് പറഞ്ഞു;
“അരെ,അദ്വാനി സാബ്…നമുക്ക് പോകേണ്ട വഴികളിൽ പോലീസിന് നിയന്ത്രിക്കാൻ പോലും ആകാത്തത്രയും വൻ ജനാവലിയാണ്…സ്ത്രീകളും കുട്ടികളും പുരുഷന്മാരും വൃദ്ധന്മാരും തിങ്ങി നിറഞ്ഞു നിൽക്കുന്നു…സ്ത്രീകൾ ഈ രഥത്തെ ആരതി ഉഴിയുവാനായി വഴിവക്കിൽ കാത്ത് നിൽക്കുകയാണ്…വേഗം കുറച്ച്,നിറുത്തി നിറുത്തി മാത്രമേ നമുക്കിനി മുന്നോട്ട് പോകാൻ കഴിയൂ…രാമൻ്റെ രഥം ഹിന്ദു സമാജം ഏറ്റെടുത്തു കഴിഞ്ഞു…..”
അത് ശരിയായിരുന്നു…. പ്രവചനങ്ങളും ഊഹാപോഹങ്ങളും നിഷ്പ്രഭമാക്കി രാമൻ്റെ രഥം മുന്നോട്ടു നീങ്ങി..ഓരോ സ്ഥലം പിന്നിടുമ്പോഴും രഥത്തെ വരവേൽക്കാൻ ഹിന്ദു സമാജത്തിലെ സകല വിഭാഗങ്ങളും മുന്നോട്ട് വന്നു….’ രാമൻ്റെ നാമം നിങ്ങളിൽ ഉറങ്ങി കിടക്കുന്ന ശക്തിയെ ഉണർത്തും ‘ എന്ന് താൻ പ്രസംഗിച്ചത് പച്ചയായ യാഥാർത്ഥ്യം മാത്രമായിരുന്നു എന്ന് ലാൽ കൃഷ്ണ അദ്വാനി തിരിച്ചറിഞ്ഞു..ഒപ്പം ഈ രാജ്യവും…
എപ്പോഴൊക്കെ പ്രതിസന്ധികളിൽ ഉഴഞ്ഞിട്ടുണ്ടോ,സ്വത്വ ബോധം നഷ്ട്ടപ്പെട്ടിട്ടുണ്ടോ,അപ്പോഴെല്ലാം ഉയർന്നു വന്ന,ഉണർന്നു വന്ന ഈ രാഷ്ട്രത്തിൻ്റെ സനാതനമായ സമാജ ബോധം ജനങ്ങളിൽ ഉണർന്നിരുന്നു..അത് തന്നെ ഇവിടെയും സംഭവിച്ചു….ഹിന്ദു സമാജം പുതിയൊരു ഉണർവിനായി ഉറക്കം വിട്ട് എഴുനേറ്റു….
1990 സെപ്റ്റംബർ 25 എന്നത് ഹിന്ദു രാഷ്ട്രത്തിൻ്റെ ദിശയെ ഭഗവാൻ രാമനും ലാൽ എന്ന കൃഷ്ണനും ചേർന്ന് ശരിയായ ദിശയിലേക്ക് നയിച്ച ദിനമാണ്…അന്നത്തെ ദിവസമാണ് ലാൽ കൃഷ്ണ അദ്വാനി എന്ന പുരുഷ കേസരി,ചരിത്ര പുരുഷനായി പരിണമിച്ചത്…..
അങ്ങനെയാണ് ഹിന്ദു രാഷ്ട്രത്തിൻ്റെ ജൈത്രരഥമുരുണ്ടത് !
Discussion about this post