ളംബോ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്ന കാനഡയെ വിമർശിച്ച് ശ്രീലങ്ക. തെളിവുകളില്ലാതെ കാനഡ ആരോപണങ്ങൾ മാത്രം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി പറഞ്ഞു. ഭീകരരുടെ സ്വർഗമായി കാനഡ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദഹം കുറ്റപ്പെടുത്തി.
ചില ഭീകരർക്ക് കാനഡ സുരക്ഷിത താവളം ആകുകയാണ്. വ്യക്തമായ തെളിവുകൾ ഇല്ലാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ഉയർത്തുന്നത്. ഇതേ പോലെ ശ്രീലങ്കയ്‌ക്കെതിരെയും കാനഡ ആരോപണം ഉന്നയിച്ചിരുന്നു. ശ്രീലങ്കയിൽ വംശഹത്യ നടക്കുന്നു എന്ന തരത്തിലായിരുന്നു കാനഡയുടെ പ്രചാരണം. തങ്ങളുടെ രാജ്യത്ത് അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അലി വ്യക്തമാക്കി.
കനേഡിയൻ പ്രധാനമന്ത്രി തെളിവുകൾ ഇല്ലാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി രംഗത്തു വരുന്നതിൽ അത്ഭുതം തോന്നുന്നില്ല. കാരണം നേരത്തെയും ഇത് ആവർത്തിച്ചിരുന്നതാണ്. ഇപ്പോഴുള്ള പ്രചാരണം ഇന്ത്യയുമായുള്ള കാനഡയുടെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്താനെ ഗുണം ചെയ്യൂ. രണ്ടാം ലോക മഹായുദ്ധത്തിൽ നാസികളെ പിന്തുണച്ചവർക്ക് ഉജ്ജ്വ സ്വീകരണം നൽകുന്നത് കണ്ടിരുന്നു. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അലി കൂട്ടിച്ചേർത്തു.
Discussion about this post